Tuesday, 31 July 2012


കരിപിടിച്ച അടുക്കലച്ചുവരുകള്‍ക്കിടയില്‍,
അടുപ്പില്‍ വെന്തു ചത്ത
ഓര്മ്മയാനെനിക്കമ്മ ...
പ്രഭാതത്തില്‍
വരാന്തയിലെ വട്ടക്കണ്ണടയും ദിനപത്രവും,
അച്ഛന്‍....വെരോരോര്‍മ്മയാണ്..
ക്ലാസ്സില്‍ പോകാതെ കൊടിപിടിച്ച് നടന്ന 
വല്ല്യേട്ടന്‍ നീണ്ടുമെലിഞ്ഞോരോര്‍മ്മയാണ്..
ഓര്‍മ്മകള്‍ നിലമില്ലാതെ മുങ്ങിതാനുകൊണ്ടിരിക്കുന്ന 
ഈ ചതുപ്പുനിലം,
ഒരു ഹൈടെക്ക് ഓര്‍മ്മയാണ്..!!! 


ഓടിട്ട ,ദ്രവിച്ച വീടിന്റെ വരാന്തയില്‍
കൂനിക്കൂടിയിരിക്കുന്ന മുത്തശ്ശി
മുറുക്കിച്ചുവന്ന ഒരു തീം ആണ്..
പഴയ ഓര്‍മ്മകളുടെ ചെമ്പരത്തിപ്പൂമാലകള്‍ ,
അമ്പലത്തിലേക്ക് കൊടുത്തു വിടുന്ന ബാലാമണി
വേറൊരു കലക്കന്‍  തീം ആണ്.....
പുറംലോകത്തിന്റെ അറിവുകള്‍ പേറുന്ന കത്തുകളുമായി
സൈക്കിളിലെതുന്ന പോസ്റ്മാന്‍ പ്രേമേട്ടന്‍ ,
ആവേശതിന്റെ  തീം ആണ്....
തൊടിയിലെ വേലിക്കപ്പുറത്ത്‌ നിന്ന്
കന്ണില്‍ നോക്കി കഥപറയുന്ന
പൊടിമീശക്കാരന്‍ കൃഷ്ണേട്ടന്‍,
പക്ഷെ തീം അല്ല....
വേറെന്തോ ആണ്....
(ഏറ്റവും  വലിയ തീം ഞാനാണ്...
ഒന്നും വേണ്ടെന്നുവെച്ചു,
എന്തിലേക്കോ ഓടിയനയാനായി...
വെറുതെയൊന്നു ഊഞ്ഞാലാടാനായി ...
കയറുമായി കാത്തുനില്‍ക്കുന്ന എന്റെ ഭ്രാന്തുകള്‍ ഏതു  തീം ആണ്....!!!)

കുളിമുരിച്ചുവരിലെ ബിന്ദുവിന്റെ പൊട്ടും,മീനാക്ഷിയുടെ പൊട്ടും ആരും കാണാതെ അടുത്ത് ,കഥപറഞ്ഞു ,ഉമ്മ വെച്ചു .
പക്ഷെ പാഞ്ഞു വന്ന സദാചാര പോലീസ് ,
ഒരു വെള്ളപ്പാച്ചിലായി ,
പാവം പ്രണയത്തെ ഒഴുക്കിക്കളഞ്ഞു ....!!!

                                                  

തീവണ്ടികള്‍ നിലവിളിക്കുന്നു...

എന്റെ ഇന്നലെകളില്‍
തീവണ്ടികള്‍ക്ക് സംസാരശേഷിയുണ്ടായിരുന്നില്ല .
മാത്രമല്ല ,
അവയ്ക്ക് നിലവിളിക്കാനുമറിയില്ലായിരുന്നു ...
എന്നാലിന്ന് ,
അവ നിലവില്ച്ചേ മതിയാവൂ...
പെണ്ണിന്റെ  രക്തം വലിച്ചു കുടിക്കുന്ന
മൃഗങ്ങളുടെ നേര്‍ക്ക്‌
ആ നിലവിളികള്‍ പാഞ്ഞു പാഞ്ഞു പോകേണ്ടിയിരിക്കുന്നു .
തീവണ്ടിയുടെ പിരുപിരുക്കലുകളും,പുലംബലുകളും,
പാളത്തിലരച്ചു  ചേര്‍ക്കേണ്ട മൃഗ ചിന്തകളിലൂടെ ഊളിയിടട്ടെ ....
എന്നിട്ട് ,
അവ ചക്രവാളത്തിനപ്പുരതുള്ള 
വളയാത പാളങ്ങള്‍ക്കുമേല്‍ പാഞ്ഞുചെന്നു 
അനന്തതയില്‍ ഒളിക്കട്ടെ ....!!! 


എന്റെ സ്വപ്നത്തിന്റെ ക്യാമറ കണ്ണുകള്‍
നിന്നെ തിരഞ്ഞിരുന്നു...
നിന്റെ സ്വപ്നങ്ങള്‍ക്കും നീല നിറമാണെന്ന്
ഞാന്‍ വിശ്വസിക്കട്ടെ...
നിന്റെ ക്യാമറയ്ക്ക്,
എന്റെ മാത്രമായ നീലയെ മനസിലാക്കാനാകട്ടെ..

സ്വപ്നങ്ങല്‍ക്കിടയിലൂടെ ഞാന്‍ സഞ്ചരിച്ചു...
സ്വപ്നങ്ങല്‍ക്കിടയിലൂടെ നീയും സഞ്ചരിച്ചു...
എന്റെ സ്വപ്നവും,നിന്റെ സ്വപ്നവും ഒരിക്കല്‍ കൂട്ടിമുട്ടി...
സ്വപ്‌നങ്ങള്‍ ഒരുമിച്ചിരുന്നു സ്വപ്‌നങ്ങള്‍ നെയ്തു...
ഞാനും നീയും ബാക്കിയായി....



പൊട്ടിപ്പൊളിഞ്ഞ
എന്റെമേല്‍ക്കൂരയില്‍
തിന്നു വീര്‍ത്ത നിന്റെ അക്ഷരങ്ങള്‍ 
കനം വെച്ച് തൂങ്ങുന്നു...!!! 

 

പുതപ്പ്‌

പുതപ്പ് സ്വപ്നങ്ങളുടെ ഒളിത്താവളമാണത്രേ !!!
രാത്രി തണുത്ത് വിറയ്ക്കുമ്പോള്‍
ചൂടുതെടിയെത്തുന്ന സ്വപ്നങ്ങലോരോന്നും
പുതപ്പിനടിയില്‍ ചുരുണ്ടുകൂടുമെന്നു ...
പിറുപിരുത്തും ,അട്ടഹസിച്ചും,പരിഹസിച്ചും ,ചുമച്ചും
തലയ്ക്കകത്തേക്ക് വലിഞ്ഞു കയറും,ചിലത് .
ഒരാളുടെ ഉറക്കം തിന്നു മടുക്കുമ്പോള്‍
നിലാവത് ചുറ്റിയടിക്കാനായി
തലപോളിച്ച് അവ പുറത്തേക്കിറങ്ങും...
പുതപ്പും,ചവച്ചു തുപ്പിയ ഉറക്കത്തിന്റെ ബാക്കിപത്രവും,
കട്ടിലില്‍ തന്നെ ഉണ്ടാവും
അപ്പോഴും.....


 

അണകെട്ടുന്നവള്‍

നിന്റെ ആയുര്‍ രേഖകള്‍ ഞാന്‍ തേടിയലയട്ടെ ,
ഉറയ്ക്കാത്ത  നിന്റെ വേരുകളിലെ ജലം ഊറ്റിക്കുടിക്കട്ടെ ,
വറ്റിതീരാത്ത എന്റെ അക്ഷരങ്ങള്‍
അറ്റമെന്തെന്നരിയാത്ത നിന്റെ കഥ തേടുമ്പോള്‍...
ഒരു നീര്‍ക്കുമിളയായി നിന്റെ ഹൃദയമിടിപ്പിന്റെ ആഴങ്ങള്‍ ഞാന്‍ തേടിയലയട്ടെ .
ഒരു ദുരന്ത കഥയിലെ നായികയായി എന്നെ മാറ്റിക്കലയില്ലെന്ന്
ഉറപ്പു തരാമോ എനിക്ക് !!!
എങ്കില്‍ മാത്രം,
സ്നേഹമൂറുന്ന കരള്മുരിച്ചു 
വെള്ളത്തിലിട്ടു തരാം.....
വിള്ളലുകള്‍ അടച്ചു മുന്നോട്ട് പോകാന്‍ ,
നിന്റെ ശ്വാസകോശത്തില്‍
ഓക്സിജന്  നിറച്ചു തരാം .....