Saturday, 11 May 2013


ഞാൻ മിത്താണ്...
വറ്റി വരണ്ടിട്ടും,
വെള്ളത്തിനായ്‌ ദാഹിക്കുന്ന തൊണ്ടകൽ ചുറ്റിലും....
ഞാൻ സീതയാണ്....
ഭൂമിയോളം താനുകൊടുത്തപ്പോൾ മണ്ണിട്ടുമൂടി....
അമ്മയാണ് ഞാൻ...
പാല് കുടിച്ച കഴുവേറികൾ പള്ളയ്ക്കു ചവിട്ടി.....
രാധയായിരുന്നു പണ്ട്....
ഹൃദയം കൊടുതവനു കൈവിട്ടുപോയി.....
സതിയായി ഞാൻ,
അവനുവേണ്ടി ചിതയിൽ എരിഞ്ഞു...
തീവണ്ടികളിൽ ഞാൻ പേരില്ലാതെ നിലവിളിച്ചു....
ആരോ എന്നിലേക്ക്‌ അധികാരത്തിന്റെ ഇരുമ്പ് ധന്ട് കുതിക്കയട്ടി....
എന്നിട്ടും ഇപ്പോളും 
വിസപ്പിന്റെ കഴുകൻ കണ്ണുകള 
എന്നിൽ എന്തോ തിരയുന്നു....
എനിക്കായ് ആയിരം പല്ലുകൾ മൂര്ച്ചകൂട്ടുന്നു....
ആര്ത്തിയോടെ വീണ്ടും ആരോ എന്നെ 
പെണ്ണെന്നു വിളിക്കുന്നു....:/
(swayam nashttappett jeevikkunna pennungalkku samarppanam...)