Saturday, 11 May 2013


ഞാൻ മിത്താണ്...
വറ്റി വരണ്ടിട്ടും,
വെള്ളത്തിനായ്‌ ദാഹിക്കുന്ന തൊണ്ടകൽ ചുറ്റിലും....
ഞാൻ സീതയാണ്....
ഭൂമിയോളം താനുകൊടുത്തപ്പോൾ മണ്ണിട്ടുമൂടി....
അമ്മയാണ് ഞാൻ...
പാല് കുടിച്ച കഴുവേറികൾ പള്ളയ്ക്കു ചവിട്ടി.....
രാധയായിരുന്നു പണ്ട്....
ഹൃദയം കൊടുതവനു കൈവിട്ടുപോയി.....
സതിയായി ഞാൻ,
അവനുവേണ്ടി ചിതയിൽ എരിഞ്ഞു...
തീവണ്ടികളിൽ ഞാൻ പേരില്ലാതെ നിലവിളിച്ചു....
ആരോ എന്നിലേക്ക്‌ അധികാരത്തിന്റെ ഇരുമ്പ് ധന്ട് കുതിക്കയട്ടി....
എന്നിട്ടും ഇപ്പോളും 
വിസപ്പിന്റെ കഴുകൻ കണ്ണുകള 
എന്നിൽ എന്തോ തിരയുന്നു....
എനിക്കായ് ആയിരം പല്ലുകൾ മൂര്ച്ചകൂട്ടുന്നു....
ആര്ത്തിയോടെ വീണ്ടും ആരോ എന്നെ 
പെണ്ണെന്നു വിളിക്കുന്നു....:/
(swayam nashttappett jeevikkunna pennungalkku samarppanam...)

Saturday, 17 November 2012

ചൂണ്ടയില്‍ കുരുങ്ങുംപോലാണ്
നിന്റെ പ്രണയവും ജീവിതവും ...
വിശന്നു തിന്നുമ്പോള്‍ ,ആത്മഹത്യയാനെന്നരിയുന്നില്ല .....!!!
എന്റെ മീന്കുട്ടീ ....
അറിയുക....
നിന്റെ ആത്മഹത്യയായിരുന്നു ,
നിന്റെ പ്രണയം.....
 നിന്റെ ആത്മഹത്യയായിരുന്നു,
നിന്റെ ജീവിതവും......!!!

Wednesday, 1 August 2012


എന്റെ പൊട്ടക്കാമുകാ
നമുക്ക് പ്രണയിച്ചു മരിക്കണം....
മരിക്കാത്ത പ്രണയത്തിനായി,
വീണ്ടും ജനിക്കണം...
ഒരുമിച്ചു പാര്‍ക്കാനായി
അമ്മയുടെ ഗര്‍ഭപാത്രത്തില്‍,
അഞ്ചു സെന്‍റ് ഭൂമി പാട്ടതിനെടുക്കണം...
പോക്കില്‍ക്കൊടിയിലൂടെ ലോകത്തെ അറിയണം..
തലച്ചോര്‍ പുകച്ചു പാടങ്ങലുണ്ടാക്കണം .
വരണ്ട ഭൂമിയില്‍ മഴയായി പെയ്തിരങ്ങണം. വിത്തിരക്കണം .
അവസാനം
എന്നെ നീയും ,നിന്നെ ഞാനും കൊന്നു കഴിയുമ്പോള്‍...
കുറ്റം ചുമത്തി ,നമ്മുടെ പാവം പ്രണയത്തിന്റെ കഴുതുഞ്ഞെരിക്കണം...
വീണ്ടും മുളയ്ക്കാനായി മേഗങ്ങള്‍ക്ക് വളമിടനം..
എന്റെ പൊട്ടക്കാമുകാ..
ജോലികളെല്ലാം തനിച്ചു നീതന്നെ
ഭമ്ഗിയായി  ചെയ്തുകൊള്ളനം ....
സമയമില്ല...
അവശേഷിക്കുന്ന രാത്രികള്‍
എനിക്ക് സ്വപ്നംകാണാനുള്ളതാണ്‌ ....

Tuesday, 31 July 2012


കരിപിടിച്ച അടുക്കലച്ചുവരുകള്‍ക്കിടയില്‍,
അടുപ്പില്‍ വെന്തു ചത്ത
ഓര്മ്മയാനെനിക്കമ്മ ...
പ്രഭാതത്തില്‍
വരാന്തയിലെ വട്ടക്കണ്ണടയും ദിനപത്രവും,
അച്ഛന്‍....വെരോരോര്‍മ്മയാണ്..
ക്ലാസ്സില്‍ പോകാതെ കൊടിപിടിച്ച് നടന്ന 
വല്ല്യേട്ടന്‍ നീണ്ടുമെലിഞ്ഞോരോര്‍മ്മയാണ്..
ഓര്‍മ്മകള്‍ നിലമില്ലാതെ മുങ്ങിതാനുകൊണ്ടിരിക്കുന്ന 
ഈ ചതുപ്പുനിലം,
ഒരു ഹൈടെക്ക് ഓര്‍മ്മയാണ്..!!! 


ഓടിട്ട ,ദ്രവിച്ച വീടിന്റെ വരാന്തയില്‍
കൂനിക്കൂടിയിരിക്കുന്ന മുത്തശ്ശി
മുറുക്കിച്ചുവന്ന ഒരു തീം ആണ്..
പഴയ ഓര്‍മ്മകളുടെ ചെമ്പരത്തിപ്പൂമാലകള്‍ ,
അമ്പലത്തിലേക്ക് കൊടുത്തു വിടുന്ന ബാലാമണി
വേറൊരു കലക്കന്‍  തീം ആണ്.....
പുറംലോകത്തിന്റെ അറിവുകള്‍ പേറുന്ന കത്തുകളുമായി
സൈക്കിളിലെതുന്ന പോസ്റ്മാന്‍ പ്രേമേട്ടന്‍ ,
ആവേശതിന്റെ  തീം ആണ്....
തൊടിയിലെ വേലിക്കപ്പുറത്ത്‌ നിന്ന്
കന്ണില്‍ നോക്കി കഥപറയുന്ന
പൊടിമീശക്കാരന്‍ കൃഷ്ണേട്ടന്‍,
പക്ഷെ തീം അല്ല....
വേറെന്തോ ആണ്....
(ഏറ്റവും  വലിയ തീം ഞാനാണ്...
ഒന്നും വേണ്ടെന്നുവെച്ചു,
എന്തിലേക്കോ ഓടിയനയാനായി...
വെറുതെയൊന്നു ഊഞ്ഞാലാടാനായി ...
കയറുമായി കാത്തുനില്‍ക്കുന്ന എന്റെ ഭ്രാന്തുകള്‍ ഏതു  തീം ആണ്....!!!)

കുളിമുരിച്ചുവരിലെ ബിന്ദുവിന്റെ പൊട്ടും,മീനാക്ഷിയുടെ പൊട്ടും ആരും കാണാതെ അടുത്ത് ,കഥപറഞ്ഞു ,ഉമ്മ വെച്ചു .
പക്ഷെ പാഞ്ഞു വന്ന സദാചാര പോലീസ് ,
ഒരു വെള്ളപ്പാച്ചിലായി ,
പാവം പ്രണയത്തെ ഒഴുക്കിക്കളഞ്ഞു ....!!!

                                                  

തീവണ്ടികള്‍ നിലവിളിക്കുന്നു...

എന്റെ ഇന്നലെകളില്‍
തീവണ്ടികള്‍ക്ക് സംസാരശേഷിയുണ്ടായിരുന്നില്ല .
മാത്രമല്ല ,
അവയ്ക്ക് നിലവിളിക്കാനുമറിയില്ലായിരുന്നു ...
എന്നാലിന്ന് ,
അവ നിലവില്ച്ചേ മതിയാവൂ...
പെണ്ണിന്റെ  രക്തം വലിച്ചു കുടിക്കുന്ന
മൃഗങ്ങളുടെ നേര്‍ക്ക്‌
ആ നിലവിളികള്‍ പാഞ്ഞു പാഞ്ഞു പോകേണ്ടിയിരിക്കുന്നു .
തീവണ്ടിയുടെ പിരുപിരുക്കലുകളും,പുലംബലുകളും,
പാളത്തിലരച്ചു  ചേര്‍ക്കേണ്ട മൃഗ ചിന്തകളിലൂടെ ഊളിയിടട്ടെ ....
എന്നിട്ട് ,
അവ ചക്രവാളത്തിനപ്പുരതുള്ള 
വളയാത പാളങ്ങള്‍ക്കുമേല്‍ പാഞ്ഞുചെന്നു 
അനന്തതയില്‍ ഒളിക്കട്ടെ ....!!!