പറയാതിരുന്നതും,പറയാനാകാത്തതും,പറയാന്‍ കഴിയാത്തതും ,പറയപ്പെടെണ്ടതും,പറഞ്ഞു കൊണ്ടിരിക്കുന്നതും ,പറഞ്ഞിരുന്നതും ,പറയേണ്ടിയിരുന്നതും,പറഞ്ഞതും ,പറയാത്തതുമായ ചവറുകള്‍ !!!!!!
Saturday, 17 November 2012
Wednesday, 1 August 2012
എന്റെ പൊട്ടക്കാമുകാ
നമുക്ക് പ്രണയിച്ചു മരിക്കണം....
മരിക്കാത്ത പ്രണയത്തിനായി,
വീണ്ടും ജനിക്കണം...
ഒരുമിച്ചു പാര്‍ക്കാനായി
അമ്മയുടെ ഗര്‍ഭപാത്രത്തില്‍,
അഞ്ചു സെന്‍റ് ഭൂമി പാട്ടതിനെടുക്കണം...
പോക്കില്‍ക്കൊടിയിലൂടെ ലോകത്തെ അറിയണം..
തലച്ചോര്‍ പുകച്ചു പാടങ്ങലുണ്ടാക്കണം .
വരണ്ട ഭൂമിയില്‍ മഴയായി പെയ്തിരങ്ങണം. വിത്തിരക്കണം .
അവസാനം
എന്നെ നീയും ,നിന്നെ ഞാനും കൊന്നു കഴിയുമ്പോള്‍...
കുറ്റം ചുമത്തി ,നമ്മുടെ പാവം പ്രണയത്തിന്റെ കഴുതുഞ്ഞെരിക്കണം...
വീണ്ടും മുളയ്ക്കാനായി മേഗങ്ങള്‍ക്ക് വളമിടനം..
എന്റെ പൊട്ടക്കാമുകാ..
ജോലികളെല്ലാം തനിച്ചു നീതന്നെ
ഭമ്ഗിയായി ചെയ്തുകൊള്ളനം ....
സമയമില്ല...
അവശേഷിക്കുന്ന രാത്രികള്‍
എനിക്ക് സ്വപ്നംകാണാനുള്ളതാണ് ....
Tuesday, 31 July 2012
അടുപ്പില്‍ വെന്തു ചത്ത
ഓര്മ്മയാനെനിക്കമ്മ ...
പ്രഭാതത്തില്‍
വരാന്തയിലെ വട്ടക്കണ്ണടയും ദിനപത്രവും,
അച്ഛന്‍....വെരോരോര്‍മ്മയാണ്..
ക്ലാസ്സില്‍ പോകാതെ കൊടിപിടിച്ച് നടന്ന
വല്ല്യേട്ടന്‍ നീണ്ടുമെലിഞ്ഞോരോര്‍മ്മയാണ്..
ഓര്‍മ്മകള്‍ നിലമില്ലാതെ മുങ്ങിതാനുകൊണ്ടിരിക്കുന്ന
ഈ ചതുപ്പുനിലം,
ഒരു ഹൈടെക്ക് ഓര്‍മ്മയാണ്..!!!
കൂനിക്കൂടിയിരിക്കുന്ന മുത്തശ്ശി
മുറുക്കിച്ചുവന്ന ഒരു തീം ആണ്..
പഴയ ഓര്‍മ്മകളുടെ ചെമ്പരത്തിപ്പൂമാലകള്‍ ,
അമ്പലത്തിലേക്ക് കൊടുത്തു വിടുന്ന ബാലാമണി
വേറൊരു കലക്കന്‍ തീം ആണ്.....
പുറംലോകത്തിന്റെ അറിവുകള്‍ പേറുന്ന കത്തുകളുമായി
സൈക്കിളിലെതുന്ന പോസ്റ്മാന്‍ പ്രേമേട്ടന്‍ ,
ആവേശതിന്റെ തീം ആണ്....
തൊടിയിലെ വേലിക്കപ്പുറത്ത് നിന്ന്
കന്ണില്‍ നോക്കി കഥപറയുന്ന
പൊടിമീശക്കാരന്‍ കൃഷ്ണേട്ടന്‍,
പക്ഷെ തീം അല്ല....
വേറെന്തോ ആണ്....
(ഏറ്റവും വലിയ തീം ഞാനാണ്...
ഒന്നും വേണ്ടെന്നുവെച്ചു,
എന്തിലേക്കോ ഓടിയനയാനായി...
വെറുതെയൊന്നു ഊഞ്ഞാലാടാനായി ...
കയറുമായി കാത്തുനില്‍ക്കുന്ന എന്റെ ഭ്രാന്തുകള്‍ ഏതു തീം ആണ്....!!!)
തീവണ്ടികള്‍ നിലവിളിക്കുന്നു...
എന്റെ ഇന്നലെകളില്‍
തീവണ്ടികള്‍ക്ക് സംസാരശേഷിയുണ്ടായിരുന്നില്ല .
മാത്രമല്ല ,
അവയ്ക്ക് നിലവിളിക്കാനുമറിയില്ലായിരുന്നു ...
എന്നാലിന്ന് ,
അവ നിലവില്ച്ചേ മതിയാവൂ...
പെണ്ണിന്റെ രക്തം വലിച്ചു കുടിക്കുന്ന
മൃഗങ്ങളുടെ നേര്‍ക്ക്
ആ നിലവിളികള്‍ പാഞ്ഞു പാഞ്ഞു പോകേണ്ടിയിരിക്കുന്നു .
തീവണ്ടിയുടെ പിരുപിരുക്കലുകളും,പുലംബലുകളും,
പാളത്തിലരച്ചു ചേര്‍ക്കേണ്ട മൃഗ ചിന്തകളിലൂടെ ഊളിയിടട്ടെ ....
എന്നിട്ട് ,
അവ ചക്രവാളത്തിനപ്പുരതുള്ള
വളയാത പാളങ്ങള്‍ക്കുമേല്‍ പാഞ്ഞുചെന്നു
അനന്തതയില്‍ ഒളിക്കട്ടെ ....!!!
പുതപ്പ്
പുതപ്പ് സ്വപ്നങ്ങളുടെ ഒളിത്താവളമാണത്രേ !!!
രാത്രി തണുത്ത് വിറയ്ക്കുമ്പോള്‍
ചൂടുതെടിയെത്തുന്ന സ്വപ്നങ്ങലോരോന്നും
പുതപ്പിനടിയില്‍ ചുരുണ്ടുകൂടുമെന്നു ...
പിറുപിരുത്തും ,അട്ടഹസിച്ചും,പരിഹസിച്ചും ,ചുമച്ചും
തലയ്ക്കകത്തേക്ക് വലിഞ്ഞു കയറും,ചിലത് .
ഒരാളുടെ ഉറക്കം തിന്നു മടുക്കുമ്പോള്‍
നിലാവത് ചുറ്റിയടിക്കാനായി
തലപോളിച്ച് അവ പുറത്തേക്കിറങ്ങും...
പുതപ്പും,ചവച്ചു തുപ്പിയ ഉറക്കത്തിന്റെ ബാക്കിപത്രവും,
കട്ടിലില്‍ തന്നെ ഉണ്ടാവും
അപ്പോഴും.....
അണകെട്ടുന്നവള്‍
നിന്റെ ആയുര്‍ രേഖകള്‍ ഞാന്‍ തേടിയലയട്ടെ ,
ഉറയ്ക്കാത്ത നിന്റെ വേരുകളിലെ ജലം ഊറ്റിക്കുടിക്കട്ടെ ,
വറ്റിതീരാത്ത എന്റെ അക്ഷരങ്ങള്‍
അറ്റമെന്തെന്നരിയാത്ത നിന്റെ കഥ തേടുമ്പോള്‍...
ഒരു നീര്‍ക്കുമിളയായി നിന്റെ ഹൃദയമിടിപ്പിന്റെ ആഴങ്ങള്‍ ഞാന്‍ തേടിയലയട്ടെ .
ഒരു ദുരന്ത കഥയിലെ നായികയായി എന്നെ മാറ്റിക്കലയില്ലെന്ന്
ഉറപ്പു തരാമോ എനിക്ക് !!!
എങ്കില്‍ മാത്രം,
സ്നേഹമൂറുന്ന കരള്മുരിച്ചു
വെള്ളത്തിലിട്ടു തരാം.....
വിള്ളലുകള്‍ അടച്ചു മുന്നോട്ട് പോകാന്‍ ,
നിന്റെ ശ്വാസകോശത്തില്‍
ഓക്സിജന് നിറച്ചു തരാം .....
Subscribe to:
Posts (Atom)