പറയാതിരുന്നതും,പറയാനാകാത്തതും,പറയാന്‍ കഴിയാത്തതും ,പറയപ്പെടെണ്ടതും,പറഞ്ഞു കൊണ്ടിരിക്കുന്നതും ,പറഞ്ഞിരുന്നതും ,പറയേണ്ടിയിരുന്നതും,പറഞ്ഞതും ,പറയാത്തതുമായ ചവറുകള്‍ !!!!!!
Thursday, 2 June 2011
നിറങ്ങളില്ലാത്ത ഒരു സ്വപ്നം പോലും എനിക്ക് സ്വന്തമായുണ്ടായിരുന്നില്ല.......
പച്ചയും ചുകപ്പും കറുപ്പും വെളുപ്പും എന്നില്‍ മോഹങ്ങളുനര്‍ത്തി
എനിക്കിഷ്ടമുള്ള നിരമുണ്ടായിരുന്നില്ല......
നിറങ്ങളെ ഉന്ദായിരുന്നുല്ലൂ ........എന്നും.......
വെളുപ്പിന്റെ വിശാലതയും.....
കറുപ്പിന്റെ നിസ്സങ്ങതയും.....
നീലയുടെ മാസ്മരികതയും.....
പച്ചയുടെ പ്രതീക്ഷയും......ചുവപ്പിന്റെ പ്രണയവുമാണ്.....
ഇന്നും എന്നെ നിലനിര്‍ത്തുന്നത്.......!!!!!
മാരിവില്ലിന്റെ ചായകൂട്ടുകളെ മനസ്സിലേക്ക് ആവഹിചിട്ടുണ്ടോ??
ചീവീടിന്റെ പാട്ടിന്റെ അര്‍ഥം അറിഞ്ഞിട്ടുണ്ടോ??
അത് പോകട്ടെ ,
പുഴ എന്തിനാണ് കരയുന്നതെന്ന് വല്ലപ്പോഴും നിങ്ങള്‍ ചോദിച്ചിട്ടുണ്ടോ???
പകലിനെ പിരിയുന്ന നിശയുടെ ചോര മണമുള്ള കണ്ണീരിന്റെ ഉപ്പു രസം രുചിച്ചു നോഓകിയിട്ടുണ്ടോ??
ഇല്ല,
അത് ഉണ്ടാവില്ലെന്ന് എനിക്കറിയാം.
ക്ഷമിക്കണമ.
നിങ്ങളില്‍ ഞാന്‍ ഉണ്ടോ എന്ന് അറിയാനുള്ള ഒരു പരീക്ഷണം മാത്രം ആണിത് !!!!
നിങ്ങള്‍ കരുതുന്നതിനും അപ്പുറം......
നിങ്ങളുടെ ചിന്താശേഷിയുടെ ചക്രവാലങ്ങല്‍ക്കുമാപ്പുരം.......
മഴയെ അറിഞ്ഞവലാണ് ഞാന്‍
തനിച്ചിരിക്കുമ്പോള്‍ എനിക്ക് കൂട്ടായി വന്നവനാനവന്‍......
പാവാട ചുവപ്പില്‍ നനവിന്റെ ചിത്രം വരച്ചു കൊണ്ട്......
മഴ എന്നെ പുനരുകയായിരുന്നു......
ഞങ്ങള്‍ ഒരുമിച്ചു സ്വപ്‌നങ്ങള്‍ മെനയുകയായിരുന്നു.......!!!!
മഴ ഒരു സ്വപ്നം പോലെ പെയ്തൊഴിയുമ്പോള്‍
ഞാന്‍ ആ സ്വപ്ന വീഥികളില്‍
ഏകാകിനിയായി അലയുകയായിരുന്നു........
ആ സ്വപ്നങ്ങളെ ഞാന്‍ എന്നിലീക്ക് തന്നെ വലിച്ചടുപ്പിക്കുകയായിരുന്നു........
അങ്ങനെ ,
വര്നമില്ലാത്ത മുത്ത്‌മനികലായി പൊഴിഞ്ഞ അവയ്ക്ക്
വര്‍ണ്ണങ്ങള്‍ പകരുകയായിരുന്നു.......
മഴ ഞാന്‍ ആവുകയായിരുന്നു ....ഞാന്‍ മഴയും.....
ഞങ്ങള്‍ തനിച്ചായിരുന്നു ....എന്നും.....
മഴ നനയാതെ....നനയാതെ ഇരുന്നിട്ടും ഇന്നും ഞാന്‍ ഒറ്റയ്ക്ക് തന്നെ......
തകര്‍ന്നു വീഴുന്ന മുത്ത് മണികള്‍ പോലെ
നഷ്ട സ്വപ്‌നങ്ങള്‍ ഉണ്ടെങ്കിലും ......
മനസ്സില്‍ ഒരു മഴക്കാലം സൂക്ഷിച്ചു കൊണ്ട്......
ഞാന്‍ തനിചിരിക്കുന്നു......
എന്നും ഞാന്‍ തനിച്ചു തന്നെയായിരിക്കും.........!!!!!!!
ഞാന്‍ എന്റെ കൈകളെ സ്വതംത്രമാക്കിയേനെ,
വിശാലമായ ലോകത്തിനു
എന്തൊക്കെ അവ സമ്മാനിക്കുമായിരുന്നു........
ശരീരത്തിന് ഭാരമില്ലയിരുന്നുവെങ്കില്‍
ഞാന്‍ എന്റെ കാലുകളെ ചങ്ങല പൂട്ടില്‍ തലയ്ക്കില്ലായിരുന്നു.....
അങ്ങനെയെങ്കില്‍
പ്രപഞ്ചം മുഴുവന്‍ ചുറ്റി സഞ്ചരിച്ചു ,
ആനന്ത നിര്‍വൃതി അടങ്ജേനെ അവ .....!!!!!
മാറി മറയുന്ന കാലത്തിന്റെ പനി
എന്റെ മസ്ഥിഷ്കതിനെ എരിയിചില്ലായിരുന്നുവെങ്കില്‍
ചക്രവാലങ്ങല്‍ക്കപ്പുറത്തു
ഒരു പുതിയ സൂര്യനെ ഞാന്‍ നിങ്ങള്ക്ക് സമ്മാനിക്കുമായിരുന്നു ......
നിരങ്ങളില്ലെങ്കിലും "വര്‍ണ്ണങ്ങളുള്ള" ലോകത്ത്
ഒരു കണ്ണ് പൊട്ടിയായിരുന്നെന്കില്‍
തീര്‍ച്ചയായും
ഒരു പുതു വെളിച്ചം
ഞാന്‍ നിങ്ങള്‍ക്കായി സമര്‍പ്പിചേനെ......
എന്ത് ചെയ്യാം......
നിങ്ങള്‍ എന്റെ കാലുകള്‍ മുറിച്ചു മാറ്റുകയും,
കൈകള്‍ അറുതെരിയുകയും
കാലത്തിന്റെ പനിക്കുന്ന മസ്തിഷ്ക്കം
ചവറ്റു കൊട്ടയിലെക്കെരിയുകയും ചെയ്തു........
അല്ലെങ്കില്‍
തീര്‍ച്ചയായും ഞാന്‍ ഉറപ്പു തരുന്നു.......
ഈ ഇരുണ്ട ലോകത്തിനു
ഒരു തിളങ്ങുന്ന മാലാഘയാവാന്‍ എനിക്ക് സാധിക്കുമായിരുന്നു..........
അറിയില്ല......
കാലം എന്നെ എന്ഗൂറ്റ് കൊണ്ട് പോകുന്നു.........????
അതും അറിയില്ല.......!!!
ചരിത്രത്തിന്റെ ഇരുണ്ട കയങ്ങളില്‍......
നിശബ്ദം തേങ്ങുന്ന......
ആരാലും അറിയപ്പെടാതെ പോയ....
ആരാലും ശ്രദ്ധിക്കപ്പെടാതെ പോയ
ഒരു നിഴല്‍ മാത്രമാവുമോ ഞാന്‍.......????
കറുത്ത-ആത്മാവില്ലാത്ത-ജീവനും ജീവിതവും മരണവുമില്ലാത്ത
ഒരു നിഴല്‍ മാത്രം .....!!!!!!!!!.
Subscribe to:
Posts (Atom)