Thursday, 2 June 2011

ഒരു നിഴല്‍ ആയിരുന്നെങ്കില്‍ 
ഞാന്‍ എന്റെ കൈകളെ സ്വതംത്രമാക്കിയേനെ,
വിശാലമായ ലോകത്തിനു
എന്തൊക്കെ അവ സമ്മാനിക്കുമായിരുന്നു........
ശരീരത്തിന് ഭാരമില്ലയിരുന്നുവെങ്കില്‍ 
ഞാന്‍ എന്റെ കാലുകളെ ചങ്ങല പൂട്ടില്‍ തലയ്ക്കില്ലായിരുന്നു.....
അങ്ങനെയെങ്കില്‍
പ്രപഞ്ചം മുഴുവന്‍ ചുറ്റി സഞ്ചരിച്ചു ,
ആനന്ത നിര്‍വൃതി അടങ്ജേനെ അവ .....!!!!!
മാറി മറയുന്ന കാലത്തിന്റെ പനി
എന്റെ മസ്ഥിഷ്കതിനെ എരിയിചില്ലായിരുന്നുവെങ്കില്‍
ചക്രവാലങ്ങല്‍ക്കപ്പുറത്തു
ഒരു പുതിയ സൂര്യനെ ഞാന്‍ നിങ്ങള്ക്ക് സമ്മാനിക്കുമായിരുന്നു ......
നിരങ്ങളില്ലെങ്കിലും "വര്‍ണ്ണങ്ങളുള്ള" ലോകത്ത് 
ഒരു കണ്ണ് പൊട്ടിയായിരുന്നെന്കില്‍
തീര്‍ച്ചയായും
ഒരു പുതു വെളിച്ചം 
ഞാന്‍ നിങ്ങള്‍ക്കായി സമര്‍പ്പിചേനെ......
എന്ത് ചെയ്യാം......
നിങ്ങള്‍ എന്റെ കാലുകള്‍ മുറിച്ചു മാറ്റുകയും,
കൈകള്‍ അറുതെരിയുകയും
കാലത്തിന്റെ പനിക്കുന്ന മസ്തിഷ്ക്കം
ചവറ്റു കൊട്ടയിലെക്കെരിയുകയും  ചെയ്തു........ 
അല്ലെങ്കില്‍ 
തീര്‍ച്ചയായും ഞാന്‍ ഉറപ്പു തരുന്നു.......
ഈ ഇരുണ്ട ലോകത്തിനു 
ഒരു തിളങ്ങുന്ന മാലാഘയാവാന്‍ എനിക്ക് സാധിക്കുമായിരുന്നു..........




  
   
  

  





No comments:

Post a Comment