Tuesday, 30 August 2011

പുതപ്പിനുള്ളില്‍ കിടന്നാണ് 
ഞാന്‍ സ്വപ്‌നങ്ങള്‍ കാണാറ്.
വെളിച്ചത്തില്‍ നിന്ന് രക്ഷപ്പെടുത്തുന്ന
സഹായിയായിരുന്നു
മിക്കപ്പോഴും പുതപ്പു.
പുറത്തു മഴ പെയ്യുമ്പോള്‍ 
ഒളിച്ചിരുന്ന് ഞാന്‍ കവിതകളെഴുതി.
പുതപ്പ് 
 മഴയില്‍ നിന്നും വെയിലില്‍ നിന്നും കാത്തു.
 എന്റെ അമ്മയും അച്ഛനും ആയി.......
പിന്നീടെപ്പോഴോ 
കൂട്ടുകാരനായി........
 മാറാല പിടിച്ചു തീര്‍ന്നിരിക്കുന്നു ഞാന്‍ ഇന്ന്.
സ്വപ്നങ്ങള്‍ക്ക് ചുറ്റും 
മതിലുകള്‍ ഉയര്‍ന്നിരിക്കുന്നു........
 ആശ്വാസത്തിന്റെ പുണരല്‍ഉമായെത്താന്‍ 
പുതപ്പില്ല .
ഇന്നെനിക്കു സ്വന്തമായി 
ഒരൊഴിഞ്ഞ കട്ടില്‍ മാത്രം.................


ഞാന്‍ ആരാണെന്ന ചിന്തയില്‍ നിന്ന്
നീ ആരാണെന്ന ചിന്തയിലെക്കെത്താന്‍ 
ഒരു നേര്‍ത്ത നൂല്പാലത്തിലൂടെ 
യാത്ര ചെയ്യേണ്ടിയിരുന്നു.....
പ്രണയത്തിനു ,
നിന്റെ മുഖചായയുന്ടെന്നു 
പിന്നീട്  തിരിച്ചറിഞ്ഞു.
സ്വപ്നങ്ങളില്‍ ഞാനും നീയും 
കുട്ടിയും കോലും കളിച്ചു.
പിന്നെപ്പോഴോ ,
കളഞ്ഞു കിട്ടിയ കത്തിയുമായി 
പാലം മുറിക്കാന്‍ തുടങ്ങി.
രഹസ്യമായി,
 ഞാന്‍ നീയറിയാതെയും ,
 നീ ഞാനറിയാതെയും........


തീവണ്ടി മുറിയിലിരിക്കുമ്പോള്‍ 
ഞാന്‍
വെറുതെ ചിന്തിക്കാറുണ്ട്.
പാളങ്ങള്‍ കൂട്ടിമുട്ടുന്നിടതെക്ക് 
എന്റെ ഓര്‍മ്മകളെ വലിചെരിഞ്ഞാലോ എന്ന്.
സിഗ്നല്‍ ല്യ്ടിന്റെ പച്ചയും ചുവപ്പും
എന്റെ  നിറംകെട്ട സ്വപ്നങ്ങള്‍ക്ക്നല്‍കിയാലോ എന്ന് .
സഹയാത്രികരുടെ വെളുത്ത കുപ്പായത്തിലേക്ക് 
 അഴുക്കു പുരണ്ട എന്റെ ശരീരത്തെ 
 അരച്ച് ചേര്‍ത്താലോ എന്ന് .
എന്നിട്ട്,
ഏറ്റവും ഒടുവില്‍ 
 ഒരു ദീര്‍ഘദൂര വണ്ടിയായി 
ലോകത്തിന്റെ അറ്റത്തേക്ക് 
യാത്രചെയ്താലോ എന്ന്.............

Sunday, 28 August 2011

ഫാനിലിട്ട കുരുക്ക്,
തൂങ്ങാനൊരു തല കിട്ടാത്തതില്‍ പ്രതിക്ഷേധിച്ചു.
കിണറ്റിലെ ഓളങ്ങള്‍ ,
മുങ്ങിച്ചാകാന്‍ വരുന്ന ശരീരം കാത്തുകാത്ത് മരിച്ചു.
ഒഴിഞ്ഞ വിഷക്കുപ്പി  മാത്രം
അപ്പോള്‍
ആര്‍ക്കോ വേണ്ടി ചിരിച്ചു !!!!!!!!!!!  

ഫാനില്‍ തൂങ്ങിച്ചത്ത മൊബൈല്‍ ഫോണ്‍ ആയിരുന്നു
ഇന്നലത്തെ എന്‍റെ കണി.
അഴുകിത്തുടങ്ങിയ മെസേജുകളുടെ മണം
എന്നെ ശ്വാസം മുട്ടിച്ചിരുന്നു.
കാള്‍ ഹിസ്റ്ററിയിന്‍ കണ്ട മിസ് കോളുകളുടെ കണക്കെടുത്ത്
മരണ കാരണം ഊഹിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു ‍ഞാന്‍.
പോസ്ററുമാര്‍ട്ടം ടേബിളില്‍
കിടക്കുന്ന ശവത്തെപ്പോലെ, ഉടുതുണി അഴിച്ച്
എന്‍റെ മുന്നില്‍ മലര്‍ന്നു കിടന്നു
ചാര്‍ജില്ലാത്ത ഫോണ്‍,
നാണം കെട്ട കുറേ കണക്കുകളുമായ്.....
തലേന്നു രാത്രി പന്ത്രണ്ട് മണിക്ക് വിളിച്ചിരുന്നു_കാമുകന്‍!
Call duration:ഒന്നര മണിക്കൂര്‍.
അതിനു മുന്‍പ് അമ്മയെ വിളിച്ച് സുഖവിവരം അന്വേഷിച്ചിരുന്നു.
duration:3 minuts.
കൂട്ടുകാരിയുടെ അറ്റന്‍ഡ് ചെയ്യാതിരുന്ന ഫോണ്‍,
call എങ്ങനെ missed call ആക്കാമെന്ന
technical story പറ‍ഞ്ഞു നിശബ്ദമായി....
അച്ഛനെ മറന്നേ പോയിരുന്നു!
ബാറ്ററി ലോ ആയിരുന്നു.
മെസേജ് ഇന്‍ബോക്സ് പുഴുവരിക്കാന്‍ തുടങ്ങിയിരുന്നു.
കോണ്‍ടാക്റ്റസില്‍, പേരില്ലാത്ത നമ്പറുകളും
നമ്പറില്ലാത്ത പേരുകളും ഉണ്ടായിരുന്നു,
ഒട്ടനവധി.
എന്നാലും,തുങ്ങിച്ചാകേണ്ട കാര്യമുണ്ടായിരുന്നില്ലല്ലോ.
ചാകേണ്‍ടിയിരുന്നത്
ഞാനായിരുന്നില്ലേ!
അങ്ങനെയല്ല.
ഇത് ഒരു പക്ഷേ
കൊലപാതകമായിരുന്നിരിക്കാം.
കൊലപാതകി ആര്?