തീവണ്ടി മുറിയിലിരിക്കുമ്പോള്‍
ഞാന്‍
വെറുതെ ചിന്തിക്കാറുണ്ട്.
പാളങ്ങള്‍ കൂട്ടിമുട്ടുന്നിടതെക്ക്
എന്റെ ഓര്‍മ്മകളെ വലിചെരിഞ്ഞാലോ എന്ന്.
സിഗ്നല്‍ ല്യ്ടിന്റെ പച്ചയും ചുവപ്പും
എന്റെ നിറംകെട്ട സ്വപ്നങ്ങള്‍ക്ക്നല്‍കിയാലോ എന്ന് .
സഹയാത്രികരുടെ വെളുത്ത കുപ്പായത്തിലേക്ക്
അഴുക്കു പുരണ്ട എന്റെ ശരീരത്തെ
അരച്ച് ചേര്‍ത്താലോ എന്ന് .
എന്നിട്ട്,
ഏറ്റവും ഒടുവില്‍
ഒരു ദീര്‍ഘദൂര വണ്ടിയായി
ലോകത്തിന്റെ അറ്റത്തേക്ക്
യാത്രചെയ്താലോ എന്ന്.............
No comments:
Post a Comment