ഫാനില്‍ തൂങ്ങിച്ചത്ത മൊബൈല്‍ ഫോണ്‍ ആയിരുന്നു
ഇന്നലത്തെ എന്റെ കണി.
അഴുകിത്തുടങ്ങിയ മെസേജുകളുടെ മണം
എന്നെ ശ്വാസം മുട്ടിച്ചിരുന്നു.
കാള്‍ ഹിസ്റ്ററിയിന് കണ്ട മിസ് കോളുകളുടെ കണക്കെടുത്ത്
മരണ കാരണം ഊഹിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു ഞാന്‍.
പോസ്ററുമാര്‍ട്ടം ടേബിളില്‍
കിടക്കുന്ന ശവത്തെപ്പോലെ, ഉടുതുണി അഴിച്ച്
എന്റെ മുന്നില്‍ മലര്‍ന്നു കിടന്നു
ചാര്‍ജില്ലാത്ത ഫോണ്‍,
നാണം കെട്ട കുറേ കണക്കുകളുമായ്.....
തലേന്നു രാത്രി പന്ത്രണ്ട് മണിക്ക് വിളിച്ചിരുന്നു_കാമുകന്!
Call duration:ഒന്നര മണിക്കൂര്‍.
അതിനു മുന്‍പ് അമ്മയെ വിളിച്ച് സുഖവിവരം അന്വേഷിച്ചിരുന്നു.
duration:3 minuts.
കൂട്ടുകാരിയുടെ അറ്റന്‍ഡ് ചെയ്യാതിരുന്ന ഫോണ്‍,
call എങ്ങനെ missed call ആക്കാമെന്ന
technical story പറഞ്ഞു നിശബ്ദമായി....
അച്ഛനെ മറന്നേ പോയിരുന്നു!
ബാറ്ററി ലോ ആയിരുന്നു.
മെസേജ് ഇന്‍ബോക്സ് പുഴുവരിക്കാന്‍ തുടങ്ങിയിരുന്നു.
കോണ്ടാക്റ്റസില്, പേരില്ലാത്ത നമ്പറുകളും
നമ്പറില്ലാത്ത പേരുകളും ഉണ്ടായിരുന്നു,
ഒട്ടനവധി.
എന്നാലും,തുങ്ങിച്ചാകേണ്ട കാര്യമുണ്ടായിരുന്നില്ലല്ലോ.
ചാകേണ്ടിയിരുന്നത്
ഞാനായിരുന്നില്ലേ!
അങ്ങനെയല്ല.
ഇത് ഒരു പക്ഷേ
കൊലപാതകമായിരുന്നിരിക്കാം.
കൊലപാതകി ആര്?
Nice one....
ReplyDelete