Thursday, 17 November 2011


പ്രണയത്തിനു പാളങ്ങള്‍ഉണ്ടെന്നു
അറിയുന്നത് ഇപ്പോഴാണ് ...
രണ്ടു സമാന്തര രേഖകള്‍ 
അകലം സൂക്ഷിച്ചു കൊണ്ട്,
അടുപ്പം സൂക്ഷിച്ചുകൊണ്ട്,
തുല്യ ചിന്തകളുമായി,
വളഞ്ഞും നേര്രെഖയിലും
ഓടിക്കൊണ്ടിരിക്കുന്നു 
എണ്ണി തീര്‍ക്കാനാകാതത്ര ചക്രങ്ങളുള്ള
ജീവിതത്തിന്റെ തീവണ്ടിയെ ഒന്നിച്ചു ചുമന്നുകൊണ്ട്.... 
ചിന്തകള്‍ ചുമന്നു കൊണ്ട്...
സ്വപ്‌നങ്ങള്‍ ഭക്ഷിച്ചുകൊണ്ട് ...
തളരാതെ ,
വിയര്‍പ്പിന്റെ തിളക്കവുമായി....

വിദൂരതയിലെന്ഗോ കൂട്ടിമുട്ടും എന്ന പ്രതീക്ഷ  
മനസ്സില്‍ സൂക്ഷിച്ചുകൊണ്ട്....
സഞ്ചരിക്കുകയാണ് 
എന്റെ പ്രണയത്തിന്റെ പാളങ്ങള്‍....!!!!



 

2 comments:

  1. ഒരു നക്ഷത്രമായിരുന്നെങ്കില്‍ ആ ദുരന്തം അകലെ ഇരുന്നുകാണാമായിരുന്നു .......

    ReplyDelete