എന്റെ പൊട്ടക്കാമുകാ
നമുക്ക് പ്രണയിച്ചു മരിക്കണം....
മരിക്കാത്ത പ്രണയത്തിനായി,
വീണ്ടും ജനിക്കണം...
ഒരുമിച്ചു പാര്‍ക്കാനായി
അമ്മയുടെ ഗര്‍ഭപാത്രത്തില്‍,
അഞ്ചു സെന്‍റ് ഭൂമി പാട്ടതിനെടുക്കണം...
പോക്കില്‍ക്കൊടിയിലൂടെ ലോകത്തെ അറിയണം..
തലച്ചോര്‍ പുകച്ചു പാടങ്ങലുണ്ടാക്കണം .
വരണ്ട ഭൂമിയില്‍ മഴയായി പെയ്തിരങ്ങണം. വിത്തിരക്കണം .
അവസാനം
എന്നെ നീയും ,നിന്നെ ഞാനും കൊന്നു കഴിയുമ്പോള്‍...
കുറ്റം ചുമത്തി ,നമ്മുടെ പാവം പ്രണയത്തിന്റെ കഴുതുഞ്ഞെരിക്കണം...
വീണ്ടും മുളയ്ക്കാനായി മേഗങ്ങള്‍ക്ക് വളമിടനം..
എന്റെ പൊട്ടക്കാമുകാ..
ജോലികളെല്ലാം തനിച്ചു നീതന്നെ
ഭമ്ഗിയായി ചെയ്തുകൊള്ളനം ....
സമയമില്ല...
അവശേഷിക്കുന്ന രാത്രികള്‍
എനിക്ക് സ്വപ്നംകാണാനുള്ളതാണ് ....
കവിതയുടെ ഒരു ക്രാഫ്റ്റ് എല്ലാ എഴുത്തിലും
ReplyDeleteഒളിച്ചിരിപ്പുണ്ട്. അത് ചെത്തി മിനുക്കി
ഇനിയും പുറത്തേക്ക് വരേണ്ടതുണ്ട്.
വായന ഗുണം ചെയ്യുമെന്ന് തോന്നുന്നു.
അക്ഷരതെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുമല്ലോ.
ബ്ലോഗിന്റെ ഉടല്‍ നിറമോ , അക്ഷരങ്ങളുടെ
വിരല്‍ നിറമോ മാറ്റിയാന്‍ വായന കുറച്ചു കൂടെ
അനായാസമാകുമെന്നു തോന്നുന്നു.
കൈ വിടരുത്....
നിറങ്ങളും, അക്ഷരങ്ങളും...
ഒരു അയല്‍ക്കാരന് എന്നെങ്കിലും
ആവകയില്‍ അഭിമാനിക്കാമല്ലോ.