പുതപ്പിനുള്ളില്‍ കിടന്നാണ്
ഞാന്‍ സ്വപ്‌നങ്ങള്‍ കാണാറ്.
വെളിച്ചത്തില്‍ നിന്ന് രക്ഷപ്പെടുത്തുന്ന
സഹായിയായിരുന്നു
മിക്കപ്പോഴും പുതപ്പു.
പുറത്തു മഴ പെയ്യുമ്പോള്‍
ഒളിച്ചിരുന്ന് ഞാന്‍ കവിതകളെഴുതി.
പുതപ്പ്
മഴയില്‍ നിന്നും വെയിലില്‍ നിന്നും കാത്തു.
എന്റെ അമ്മയും അച്ഛനും ആയി.......
പിന്നീടെപ്പോഴോ
കൂട്ടുകാരനായി........
മാറാല പിടിച്ചു തീര്‍ന്നിരിക്കുന്നു ഞാന്‍ ഇന്ന്.
സ്വപ്നങ്ങള്‍ക്ക് ചുറ്റും
മതിലുകള്‍ ഉയര്‍ന്നിരിക്കുന്നു........
ആശ്വാസത്തിന്റെ പുണരല്‍ഉമായെത്താന്‍
പുതപ്പില്ല .
ഇന്നെനിക്കു സ്വന്തമായി
ഒരൊഴിഞ്ഞ കട്ടില്‍ മാത്രം.................
mm
ReplyDelete