Tuesday, 30 August 2011

ഞാന്‍ ആരാണെന്ന ചിന്തയില്‍ നിന്ന്
നീ ആരാണെന്ന ചിന്തയിലെക്കെത്താന്‍ 
ഒരു നേര്‍ത്ത നൂല്പാലത്തിലൂടെ 
യാത്ര ചെയ്യേണ്ടിയിരുന്നു.....
പ്രണയത്തിനു ,
നിന്റെ മുഖചായയുന്ടെന്നു 
പിന്നീട്  തിരിച്ചറിഞ്ഞു.
സ്വപ്നങ്ങളില്‍ ഞാനും നീയും 
കുട്ടിയും കോലും കളിച്ചു.
പിന്നെപ്പോഴോ ,
കളഞ്ഞു കിട്ടിയ കത്തിയുമായി 
പാലം മുറിക്കാന്‍ തുടങ്ങി.
രഹസ്യമായി,
 ഞാന്‍ നീയറിയാതെയും ,
 നീ ഞാനറിയാതെയും........


3 comments:

  1. കൊള്ളാം . നൂല്‍ പാലങ്ങള്‍ മുറിക്കുന്ന തിരക്കിനിടയില്‍ മറ്റൊന്നും പറയാനില്ല ....

    ReplyDelete
  2. പിന്നെപ്പോഴോ ,
    കളഞ്ഞു കിട്ടിയ കത്തിയുമായി
    പാലം മുറിക്കാന്‍ തുടങ്ങി.
    രഹസ്യമായി,
    ഞാന്‍ നീയറിയാതെയും ,
    നീ ഞാനറിയാതെയും........
    പലപ്പോഴും പ്രണയത്തിന്റെ നേര്‍ക്കാഴ്ച ..നന്ദി

    ReplyDelete