പറയാതിരുന്നതും,പറയാനാകാത്തതും,പറയാന്‍ കഴിയാത്തതും ,പറയപ്പെടെണ്ടതും,പറഞ്ഞു കൊണ്ടിരിക്കുന്നതും ,പറഞ്ഞിരുന്നതും ,പറയേണ്ടിയിരുന്നതും,പറഞ്ഞതും ,പറയാത്തതുമായ ചവറുകള്‍ !!!!!!
Monday, 19 September 2011
പണ്ടൊരിക്കല്‍
നിലാവത്ത്അഴിച്ചിട്ട കോഴിയെ പോലെ
ഞാന്‍ പുസ്തകം തിന്നാനിറങ്ങി...
പാതിരായ്ക്ക്
കോട്ടുവാ ഇട്ടുകൊണ്ട്
ഓരോ താളും
ആര്‍ത്തിയോടെ ഞാന്‍ തിന്നു തീര്‍ത്തു.
ദഹിക്കാത്ത വാക്കുകള്‍
നിലാവിന്റെ നിറം കൂട്ടിവിഴുങ്ങി,
ഞാന്‍ രാത്രിയെ വലിച്ചു നീട്ടിക്കൊണ്ടിരുന്നു....
പിന്നെ
എമ്പക്കത്തിന്റെ
താളത്തില്‍ മയങ്ങിക്കൊണ്ട്,
ഒരു നല്ല പാച്ചകക്കാരിയാകുന്നത് സ്വപ്നം കണ്ടു....
സ്വപ്നത്തിനു മങ്ങലെല്‍ക്കാതിരിക്കാന്‍
നിലാവ് കൂട്ടിരുന്നു.....
മുന്‍വശത്തെ ബെഞ്ചിലിരിക്കുന്ന
വെളുത് മെലിഞ്ഞ
കണ്ണടക്കാരിയെ അറിയില്ലേ??
തനിച്ചിരുന്നു മെനയുന്ന
അവളുടെ സ്വപ്നങ്ങളുടെ
നിറഭേതങ്ങള്‍ അറിയാമോ??
ആ കറുത്ത കണ്ണടയ്ക്കുള്ളിലെ
ജീവനുള്ള കണ്ണുകള്‍
കണ്ടിട്ടുണ്ടോ???
എപ്പോഴെങ്കിലും
അവളുടെ ഹൃദയമിടിപ്പിന്റെ
ആഴം അറിഞ്ഞിട്ടുണ്ടോ???
അവള്‍ നിന്നെ അസ്വസ്തയാകുന്നതിനെക്കാലതികമായി
അവള്‍ അസ്വസ്തയാകുന്നതെന്തിനെന്നരിയാമോ??
ജീവിതത്തിന്റെ വഴികളില്‍
മരണം തെടുന്നുണ്ടോ അവള്‍???
അതോ
മരണത്തില്‍ നിന്ന് ജീവിതത്തിലേക്ക് സഞ്ചരിക്കുകയാണോ??
കുട്ടീ,
പണ്ട് നീലാകാശം
നിനക്ക് മുന്‍പില്‍
പരന്നു കിടന്നിരുന്നു....
ഞാന്‍ അതിനു മുകളില്‍ നില്‍ക്കുകയായിരുന്നു....
പക്ഷെ വെള്ളകുപ്പയത്തിലേക്ക് കയറാനാണ് നീ കൊതിച്ചത്...!
ലോകം നാല് ചുവരുകളുള്ള
ക്ലാസ്സ് മുറി ആണെന്ന്
ഞാന്‍ നിന്നെ ധരിപ്പിച്ചിരുന്നു....
നാല് ചുവരുകല്‍ക്കപ്പുരതുള്ള
ലോകത്തിന്റെ ഉരുല്‍മയെക്കുറിച്ചു,
എനിക്കുണ്ടായിരുന്ന ധാരണകള്‍
എന്നും ഞാന്‍ മനസ്സിലൊളിപ്പിച്ചു വെച്ചു.
നിന്റെ അറിവിന്റെ ചക്രവാലങ്ങള്‍ക്ക്,
അങ്ങിനെ
നീയറിയാതെ
അതിരുകള്‍ പണിതു.
എന്റെ അറിവുകേടുകള്‍ക്കും,
നിന്റെ അറിവുകല്‍ക്കുമിടയില്‍,
ചുവരുകലുയര്‍ന്നു.
ഉരുണ്ട
ലോകത്തിന്റെ
കോണ്‍ അളവുകലെക്കുരിച്ചും,
വക്കുകലെക്കുരിച്ചുമുള്ള
നിന്റെ പ്രസംഗമാണ്
എന്നെ തിരിച്ചറിവിലേക്ക് നയിച്ചത്.
ഇന്ന് ഞാനും
വെള്ളക്കുപ്പായത്തിന്റെ വഴികളിലാണ്.......!!!
ബഷീര്‍ ....
ആകാശംകണ്ട് അന്താളിച്ചു നിന്ന
ശിശു ആയിരുന്നു ഞാന്‍ പണ്ട് .
ഒരായിരം വര്‍ണ ബലൂണുകള്‍
വീര്‍പ്പിച്ചു ,
ആകാശത്തിലേക്ക് പരത്തി വിട്ടിരുന്നു
ഞാനും നീയും.
തിങ്ങി തിങ്ങി
കുഞ്ഞു ബലൂണുകള്‍
ശൂന്യതയിലേക്ക് പോകുന്നത്
കണ്ണ് മിഴിച്ചു നോക്കിനിന്നിരുന്നു
നമ്മള്‍.
അന്ന്-സ്വപ്നങ്ങള്‍ക്ക് നിറങ്ങളുണ്ടായിരുന്നു.
നിറങ്ങള്‍ക്ക് അതിരുകലുണ്ടായിരുന്നില്ല.
നിന്റെ കൈ വിരലുകള്‍ ,
എന്റെ കുഞ്ഞു തോളില്‍ വിശ്രമിച്ചിരുന്നു.
നീ തന്ന നാരങ്ങാ മിട്ടായിയുടെ രുചി
ഈമ്പി കൊണ്ടിരിക്കുമായിരുന്നു...ഞാന്‍ .
എന്റെ ഗീതയും,നിന്റെ ഖുറാനും ഒരുമിച്ചു
നെഞ്ചോട് ചേര്‍ത്ത് പിടിച്ചിരുന്നു,
നമ്മള്‍...അന്ന്.
ഇപ്പോള്‍ എന്നില്നിന്നോരുപാടകലെയാണ് നീ .
ബലൂണുകള്‍ ഇല്ലാത്ത ആകാശം കണ്ടു ,
ഇന്നും ഞാന്‍ അമ്പരക്കുന്നു.
മിട്ടായി കൈകള്‍ വളര്‍ന്നിരിക്കുന്നു.
സയന്യ്ടിന്റെ ഗന്തവുമായി വന്ന നീ
ഒരു തോക്കിന്‍ മുനയില്‍ എന്നെ ഒതുക്കി നിര്തിക്കലഞ്ഞല്ലോ....!
എന്നാലും എന്റെ പ്രിയ ബഷീര്‍....
നമുക്കിടയില്‍ തലം കെട്ടി നിന്നത്,
വെറുമൊരു
നിലവിളി മാത്രമായിപ്പോയല്ലോ.......!!!!
Subscribe to:
Posts (Atom)