Monday, 19 September 2011

കുട്ടീ,
പണ്ട് നീലാകാശം
നിനക്ക് മുന്‍പില്‍ 
പരന്നു കിടന്നിരുന്നു....
ഞാന്‍ അതിനു മുകളില്‍ നില്‍ക്കുകയായിരുന്നു....
പക്ഷെ വെള്ളകുപ്പയത്തിലേക്ക് കയറാനാണ് നീ കൊതിച്ചത്...!
ലോകം നാല് ചുവരുകളുള്ള
ക്ലാസ്സ്‌ മുറി ആണെന്ന്
ഞാന്‍ നിന്നെ ധരിപ്പിച്ചിരുന്നു....
നാല് ചുവരുകല്‍ക്കപ്പുരതുള്ള
ലോകത്തിന്റെ ഉരുല്‍മയെക്കുറിച്ചു,
എനിക്കുണ്ടായിരുന്ന ധാരണകള്‍
എന്നും ഞാന്‍ മനസ്സിലൊളിപ്പിച്ചു വെച്ചു.
നിന്റെ അറിവിന്റെ ചക്രവാലങ്ങള്‍ക്ക്,
അങ്ങിനെ 
നീയറിയാതെ
അതിരുകള്‍ പണിതു.
എന്റെ അറിവുകേടുകള്‍ക്കും,
നിന്റെ അറിവുകല്‍ക്കുമിടയില്‍,
ചുവരുകലുയര്‍ന്നു.
ഉരുണ്ട 
ലോകത്തിന്റെ 
കോണ്‍ അളവുകലെക്കുരിച്ചും,
വക്കുകലെക്കുരിച്ചുമുള്ള
നിന്റെ പ്രസംഗമാണ്
എന്നെ തിരിച്ചറിവിലേക്ക് നയിച്ചത്.
ഇന്ന് ഞാനും
വെള്ളക്കുപ്പായത്തിന്റെ വഴികളിലാണ്.......!!!  


  
 

 


No comments:

Post a Comment