Monday, 19 September 2011

പണ്ടൊരിക്കല്‍
നിലാവത്ത്അഴിച്ചിട്ട  കോഴിയെ പോലെ
ഞാന്‍ പുസ്തകം തിന്നാനിറങ്ങി...
പാതിരായ്ക്ക്
കോട്ടുവാ ഇട്ടുകൊണ്ട്
ഓരോ താളും
ആര്‍ത്തിയോടെ ഞാന്‍ തിന്നു തീര്‍ത്തു.
ദഹിക്കാത്ത വാക്കുകള്‍
നിലാവിന്റെ നിറം കൂട്ടിവിഴുങ്ങി,
ഞാന്‍ രാത്രിയെ വലിച്ചു നീട്ടിക്കൊണ്ടിരുന്നു....
പിന്നെ
എമ്പക്കത്തിന്റെ
താളത്തില്‍ മയങ്ങിക്കൊണ്ട്,
ഒരു നല്ല പാച്ചകക്കാരിയാകുന്നത് സ്വപ്നം കണ്ടു....
സ്വപ്നത്തിനു മങ്ങലെല്‍ക്കാതിരിക്കാന്‍
നിലാവ് കൂട്ടിരുന്നു.....
      

No comments:

Post a Comment