ഇന്നലെ രാത്രി
ഉറങ്ങാന്‍ കിടന്നപ്പോള്‍
ഒരു കുഞ്ഞു മിന്നാമിന്നി
എന്റെ
തലയനയ്ക്കരികില്‍ വന്നിരുന്നു.....
ചെവിയിലൂടെ കയറി,
തലയില്‍ വെളിച്ചം വീശേന്ടെന്നു കരുതി,
രണ്ടു ചെവികളും
ചൂണ്ടുവിരല്‍ കൊണ്ട്
മുറുക്കിയടച്ചു,
ഞാന്‍ എന്റെ സ്വപ്നത്തിലേക്ക് പറന്നതും
രാത്രിയുടെ ഇരുട്ടിലാണ്.....
No comments:
Post a Comment