ബഷീര്‍ ....
ആകാശംകണ്ട് അന്താളിച്ചു നിന്ന
ശിശു ആയിരുന്നു ഞാന്‍ പണ്ട് .
ഒരായിരം വര്‍ണ ബലൂണുകള്‍
വീര്‍പ്പിച്ചു ,
ആകാശത്തിലേക്ക് പരത്തി വിട്ടിരുന്നു
ഞാനും നീയും.
തിങ്ങി തിങ്ങി
കുഞ്ഞു ബലൂണുകള്‍
ശൂന്യതയിലേക്ക് പോകുന്നത്
കണ്ണ് മിഴിച്ചു നോക്കിനിന്നിരുന്നു
നമ്മള്.
അന്ന്-സ്വപ്നങ്ങള്‍ക്ക് നിറങ്ങളുണ്ടായിരുന്നു.
നിറങ്ങള്‍ക്ക് അതിരുകലുണ്ടായിരുന്നില്ല.
നിന്റെ കൈ വിരലുകള്‍ ,
എന്റെ കുഞ്ഞു തോളില്‍ വിശ്രമിച്ചിരുന്നു.
നീ തന്ന നാരങ്ങാ മിട്ടായിയുടെ രുചി
ഈമ്പി കൊണ്ടിരിക്കുമായിരുന്നു...ഞാന്‍ .
എന്റെ ഗീതയും,നിന്റെ ഖുറാനും ഒരുമിച്ചു
നെഞ്ചോട് ചേര്‍ത്ത് പിടിച്ചിരുന്നു,
നമ്മള്...അന്ന്.
ഇപ്പോള്‍ എന്നില്നിന്നോരുപാടകലെയാണ് നീ .
ബലൂണുകള്‍ ഇല്ലാത്ത ആകാശം കണ്ടു ,
ഇന്നും ഞാന്‍ അമ്പരക്കുന്നു.
മിട്ടായി കൈകള്‍ വളര്‍ന്നിരിക്കുന്നു.
സയന്യ്ടിന്റെ ഗന്തവുമായി വന്ന നീ
ഒരു തോക്കിന് മുനയില്‍ എന്നെ ഒതുക്കി നിര്തിക്കലഞ്ഞല്ലോ....!
എന്നാലും എന്റെ പ്രിയ ബഷീര്‍....
നമുക്കിടയില്‍ തലം കെട്ടി നിന്നത്,
വെറുമൊരു
നിലവിളി മാത്രമായിപ്പോയല്ലോ.......!!!!
ആ നിലവിളിയെ നമ്മള് എന്ത് വിളിക്കും ??
ReplyDeleteenthum vilikkam.......................
ReplyDelete