മഴയത്തു നിര്‍ത്തിയ
പ്രണയത്തിനു
പനിപിടിച്ചു...
ജലധോഷ പനി പിടിച്ച പ്രണയം,
നിര്‍ത്താതെ തുമ്മിക്കൊണ്ടിരുന്നു...
രാത്രിയിലെ സ്വപ്നങ്ങള്‍ മുഴുവന്‍,
അത് ശര്ധിച്ചു കളഞ്ഞു.
പിന്നെയും പിന്നെയും
ചുമച്ചു കൊണ്ട്,
ഒരിക്കലും
മാറാത്ത പനിക്ക് മരുന്നും തേടി
അത്
അനന്തതയിലേക്ക് നടന്നു പോയി.......
hm..
ReplyDelete