Thursday, 17 November 2011


പുറത്ത് മഴപെയ്യുമ്പോള്‍
ജനല്‍ കമ്പികളിലെ 
തണുപ്പ്‌ ഞാന്‍ അകതാക്കാരുന്ദ്...
പാതി വിടര്‍ത്തിയ ചുണ്ടുകളിലൂടെ
തണുപ്പ്‌ ,ഒരു നിമിഷം നാക്കില്‍ തങ്ങിനിന്നു ,
എന്റെ വിശപ്പിന്റെ ചൂട് തണുപ്പിക്കാരുന്ദ്....!!!!
തണുപ്പ് മാത്രം വിഴുങ്ങി
പലമഴക്കാലങ്ങള്‍ ഞാന്‍ തള്ളിനീക്കിയിട്ടുന്ദ്......  !!!!


സ്വപ്നങ്ങല്‍ക്കിടയിലൂടെ ഞാന്‍ സഞ്ചരിച്ചു....
സ്വപ്നങ്ങല്‍ക്കിടയിലൂടെ നീയും സഞ്ചരിച്ചു....
എന്റെ സ്വപ്നവും നിന്റെ സ്വപ്നവും ഒരിക്കല്‍ കൂട്ടിമുട്ടി....
സ്വപ്‌നങ്ങള്‍ ഒരുമിച്ചിരുന്നു,
സ്വപ്‌നങ്ങള്‍ നെയ്തു....
ഞാനും നീയും ബാക്കിയായി......

പ്രണയത്തിനു പാളങ്ങള്‍ഉണ്ടെന്നു
അറിയുന്നത് ഇപ്പോഴാണ് ...
രണ്ടു സമാന്തര രേഖകള്‍ 
അകലം സൂക്ഷിച്ചു കൊണ്ട്,
അടുപ്പം സൂക്ഷിച്ചുകൊണ്ട്,
തുല്യ ചിന്തകളുമായി,
വളഞ്ഞും നേര്രെഖയിലും
ഓടിക്കൊണ്ടിരിക്കുന്നു 
എണ്ണി തീര്‍ക്കാനാകാതത്ര ചക്രങ്ങളുള്ള
ജീവിതത്തിന്റെ തീവണ്ടിയെ ഒന്നിച്ചു ചുമന്നുകൊണ്ട്.... 
ചിന്തകള്‍ ചുമന്നു കൊണ്ട്...
സ്വപ്‌നങ്ങള്‍ ഭക്ഷിച്ചുകൊണ്ട് ...
തളരാതെ ,
വിയര്‍പ്പിന്റെ തിളക്കവുമായി....

വിദൂരതയിലെന്ഗോ കൂട്ടിമുട്ടും എന്ന പ്രതീക്ഷ  
മനസ്സില്‍ സൂക്ഷിച്ചുകൊണ്ട്....
സഞ്ചരിക്കുകയാണ് 
എന്റെ പ്രണയത്തിന്റെ പാളങ്ങള്‍....!!!!



 

Monday, 19 September 2011

ജീവിക്കുന്നവര്‍ക്ക് മരിക്കാനും,
മരിക്കുന്നവര്‍ക്ക് ജീവിക്കാനും,
സ്വാതന്ത്ര്യമില്ലെങ്കില്‍-
പിന്നെ എന്തിനാണ് മനുഷ്യാ 
നീ ചിന്തിക്കുന്നത്??
മണ്ണാകുന്ന നിനക്ക്
മണ്ണിലേക്ക് തന്നെ മടങ്ങിയാല്‍ പോരെ??
നിശബ്ദനായി...!!!!
 
കൈയും തലയും 
പുറത്തിടരുതെന്ന
ബോര്‍ഡ്‌ വായിച്ചിരുന്നു....
അതുകൊണ്ട് 
രണ്ടു കാലുകളും
പുറത്തിട്ടു സഞ്ചരിച്ചു.
പിറ്റേന്ന്,
കാലുകളില്ലാത്ത കയ്യും തലയും റോഡിലൂടെ നടന്നു.....
കയ്യും തലയുമില്ലാത്ത കാലുകള്‍ പക്ഷെ നടന്നില്ല....കിടന്നു....!!

 
ഒരു ചില്ലുച്ചുവരിനിരുപുരവും നിന്നാണ്
ഞങ്ങള്‍ സ്വപ്‌നങ്ങള്‍ കണ്ടത്.....
ഒടുക്കം
സുതാര്യമായ വേര്തിരിവിന്റെ
പൊട്ടിത്തെറിക്കു ശേഷവും,
ചോര പുരണ്ട കൈകളാല്‍
നിലം വൃത്തിയാക്കുന്ന ജോലിയില്‍ മുഴുകി,
ഞാനും നീയും.......! 
ഇന്നലെ രാത്രി 
ഉറങ്ങാന്‍ കിടന്നപ്പോള്‍
ഒരു കുഞ്ഞു മിന്നാമിന്നി
എന്റെ 
തലയനയ്ക്കരികില്‍ വന്നിരുന്നു.....
ചെവിയിലൂടെ കയറി,
തലയില്‍ വെളിച്ചം വീശേന്ടെന്നു കരുതി,
രണ്ടു ചെവികളും
ചൂണ്ടുവിരല്‍ കൊണ്ട് 
മുറുക്കിയടച്ചു,
ഞാന്‍ എന്റെ സ്വപ്നത്തിലേക്ക് പറന്നതും
രാത്രിയുടെ ഇരുട്ടിലാണ്.....  
പണ്ടൊരിക്കല്‍
നിലാവത്ത്അഴിച്ചിട്ട  കോഴിയെ പോലെ
ഞാന്‍ പുസ്തകം തിന്നാനിറങ്ങി...
പാതിരായ്ക്ക്
കോട്ടുവാ ഇട്ടുകൊണ്ട്
ഓരോ താളും
ആര്‍ത്തിയോടെ ഞാന്‍ തിന്നു തീര്‍ത്തു.
ദഹിക്കാത്ത വാക്കുകള്‍
നിലാവിന്റെ നിറം കൂട്ടിവിഴുങ്ങി,
ഞാന്‍ രാത്രിയെ വലിച്ചു നീട്ടിക്കൊണ്ടിരുന്നു....
പിന്നെ
എമ്പക്കത്തിന്റെ
താളത്തില്‍ മയങ്ങിക്കൊണ്ട്,
ഒരു നല്ല പാച്ചകക്കാരിയാകുന്നത് സ്വപ്നം കണ്ടു....
സ്വപ്നത്തിനു മങ്ങലെല്‍ക്കാതിരിക്കാന്‍
നിലാവ് കൂട്ടിരുന്നു.....
      

മുന്‍വശത്തെ ബെഞ്ചിലിരിക്കുന്ന
വെളുത് മെലിഞ്ഞ 
കണ്ണടക്കാരിയെ അറിയില്ലേ??
തനിച്ചിരുന്നു മെനയുന്ന
അവളുടെ സ്വപ്നങ്ങളുടെ
നിറഭേതങ്ങള്‍ അറിയാമോ??
ആ കറുത്ത കണ്ണടയ്ക്കുള്ളിലെ
ജീവനുള്ള കണ്ണുകള്‍ 
കണ്ടിട്ടുണ്ടോ???
എപ്പോഴെങ്കിലും
അവളുടെ ഹൃദയമിടിപ്പിന്റെ
ആഴം അറിഞ്ഞിട്ടുണ്ടോ???
അവള്‍ നിന്നെ അസ്വസ്തയാകുന്നതിനെക്കാലതികമായി 
അവള്‍ അസ്വസ്തയാകുന്നതെന്തിനെന്നരിയാമോ??
ജീവിതത്തിന്റെ വഴികളില്‍
മരണം തെടുന്നുണ്ടോ അവള്‍???
അതോ
മരണത്തില്‍ നിന്ന് ജീവിതത്തിലേക്ക് സഞ്ചരിക്കുകയാണോ??  
   

മഴയത്തു നിര്‍ത്തിയ 
പ്രണയത്തിനു
പനിപിടിച്ചു...
ജലധോഷ പനി പിടിച്ച പ്രണയം,
നിര്‍ത്താതെ തുമ്മിക്കൊണ്ടിരുന്നു...
രാത്രിയിലെ സ്വപ്‌നങ്ങള്‍ മുഴുവന്‍,
അത് ശര്ധിച്ചു കളഞ്ഞു.
പിന്നെയും പിന്നെയും
ചുമച്ചു കൊണ്ട്,
ഒരിക്കലും
മാറാത്ത പനിക്ക് മരുന്നും തേടി
അത്
അനന്തതയിലേക്ക് നടന്നു പോയി.......
 
 

കുട്ടീ,
പണ്ട് നീലാകാശം
നിനക്ക് മുന്‍പില്‍ 
പരന്നു കിടന്നിരുന്നു....
ഞാന്‍ അതിനു മുകളില്‍ നില്‍ക്കുകയായിരുന്നു....
പക്ഷെ വെള്ളകുപ്പയത്തിലേക്ക് കയറാനാണ് നീ കൊതിച്ചത്...!
ലോകം നാല് ചുവരുകളുള്ള
ക്ലാസ്സ്‌ മുറി ആണെന്ന്
ഞാന്‍ നിന്നെ ധരിപ്പിച്ചിരുന്നു....
നാല് ചുവരുകല്‍ക്കപ്പുരതുള്ള
ലോകത്തിന്റെ ഉരുല്‍മയെക്കുറിച്ചു,
എനിക്കുണ്ടായിരുന്ന ധാരണകള്‍
എന്നും ഞാന്‍ മനസ്സിലൊളിപ്പിച്ചു വെച്ചു.
നിന്റെ അറിവിന്റെ ചക്രവാലങ്ങള്‍ക്ക്,
അങ്ങിനെ 
നീയറിയാതെ
അതിരുകള്‍ പണിതു.
എന്റെ അറിവുകേടുകള്‍ക്കും,
നിന്റെ അറിവുകല്‍ക്കുമിടയില്‍,
ചുവരുകലുയര്‍ന്നു.
ഉരുണ്ട 
ലോകത്തിന്റെ 
കോണ്‍ അളവുകലെക്കുരിച്ചും,
വക്കുകലെക്കുരിച്ചുമുള്ള
നിന്റെ പ്രസംഗമാണ്
എന്നെ തിരിച്ചറിവിലേക്ക് നയിച്ചത്.
ഇന്ന് ഞാനും
വെള്ളക്കുപ്പായത്തിന്റെ വഴികളിലാണ്.......!!!  


  
 

 


ബഷീര്‍ ....
ആകാശംകണ്ട് അന്താളിച്ചു നിന്ന 
ശിശു ആയിരുന്നു ഞാന്‍ പണ്ട് .
ഒരായിരം വര്‍ണ ബലൂണുകള്‍
വീര്‍പ്പിച്ചു ,
ആകാശത്തിലേക്ക് പരത്തി വിട്ടിരുന്നു 
ഞാനും നീയും.
തിങ്ങി തിങ്ങി 
കുഞ്ഞു ബലൂണുകള്‍ 
ശൂന്യതയിലേക്ക് പോകുന്നത് 
കണ്ണ് മിഴിച്ചു നോക്കിനിന്നിരുന്നു 
നമ്മള്‍.
അന്ന്-സ്വപ്നങ്ങള്‍ക്ക് നിറങ്ങളുണ്ടായിരുന്നു.
നിറങ്ങള്‍ക്ക് അതിരുകലുണ്ടായിരുന്നില്ല.
നിന്റെ കൈ വിരലുകള്‍ ,
എന്റെ കുഞ്ഞു തോളില്‍ വിശ്രമിച്ചിരുന്നു.
നീ തന്ന നാരങ്ങാ മിട്ടായിയുടെ രുചി 
ഈമ്പി കൊണ്ടിരിക്കുമായിരുന്നു...ഞാന്‍ .
എന്റെ ഗീതയും,നിന്റെ ഖുറാനും ഒരുമിച്ചു 
നെഞ്ചോട്‌ ചേര്‍ത്ത് പിടിച്ചിരുന്നു,
നമ്മള്‍...അന്ന്.
ഇപ്പോള്‍ എന്നില്നിന്നോരുപാടകലെയാണ് നീ .
ബലൂണുകള്‍ ഇല്ലാത്ത ആകാശം കണ്ടു ,
ഇന്നും ഞാന്‍ അമ്പരക്കുന്നു.
മിട്ടായി കൈകള്‍ വളര്‍ന്നിരിക്കുന്നു.
സയന്യ്ടിന്റെ ഗന്തവുമായി വന്ന നീ 
ഒരു തോക്കിന്‍ മുനയില്‍ എന്നെ ഒതുക്കി നിര്തിക്കലഞ്ഞല്ലോ....!
എന്നാലും എന്റെ പ്രിയ ബഷീര്‍....
നമുക്കിടയില്‍ തലം കെട്ടി നിന്നത്,
വെറുമൊരു
നിലവിളി മാത്രമായിപ്പോയല്ലോ.......!!!!


Tuesday, 30 August 2011

പുതപ്പിനുള്ളില്‍ കിടന്നാണ് 
ഞാന്‍ സ്വപ്‌നങ്ങള്‍ കാണാറ്.
വെളിച്ചത്തില്‍ നിന്ന് രക്ഷപ്പെടുത്തുന്ന
സഹായിയായിരുന്നു
മിക്കപ്പോഴും പുതപ്പു.
പുറത്തു മഴ പെയ്യുമ്പോള്‍ 
ഒളിച്ചിരുന്ന് ഞാന്‍ കവിതകളെഴുതി.
പുതപ്പ് 
 മഴയില്‍ നിന്നും വെയിലില്‍ നിന്നും കാത്തു.
 എന്റെ അമ്മയും അച്ഛനും ആയി.......
പിന്നീടെപ്പോഴോ 
കൂട്ടുകാരനായി........
 മാറാല പിടിച്ചു തീര്‍ന്നിരിക്കുന്നു ഞാന്‍ ഇന്ന്.
സ്വപ്നങ്ങള്‍ക്ക് ചുറ്റും 
മതിലുകള്‍ ഉയര്‍ന്നിരിക്കുന്നു........
 ആശ്വാസത്തിന്റെ പുണരല്‍ഉമായെത്താന്‍ 
പുതപ്പില്ല .
ഇന്നെനിക്കു സ്വന്തമായി 
ഒരൊഴിഞ്ഞ കട്ടില്‍ മാത്രം.................


ഞാന്‍ ആരാണെന്ന ചിന്തയില്‍ നിന്ന്
നീ ആരാണെന്ന ചിന്തയിലെക്കെത്താന്‍ 
ഒരു നേര്‍ത്ത നൂല്പാലത്തിലൂടെ 
യാത്ര ചെയ്യേണ്ടിയിരുന്നു.....
പ്രണയത്തിനു ,
നിന്റെ മുഖചായയുന്ടെന്നു 
പിന്നീട്  തിരിച്ചറിഞ്ഞു.
സ്വപ്നങ്ങളില്‍ ഞാനും നീയും 
കുട്ടിയും കോലും കളിച്ചു.
പിന്നെപ്പോഴോ ,
കളഞ്ഞു കിട്ടിയ കത്തിയുമായി 
പാലം മുറിക്കാന്‍ തുടങ്ങി.
രഹസ്യമായി,
 ഞാന്‍ നീയറിയാതെയും ,
 നീ ഞാനറിയാതെയും........


തീവണ്ടി മുറിയിലിരിക്കുമ്പോള്‍ 
ഞാന്‍
വെറുതെ ചിന്തിക്കാറുണ്ട്.
പാളങ്ങള്‍ കൂട്ടിമുട്ടുന്നിടതെക്ക് 
എന്റെ ഓര്‍മ്മകളെ വലിചെരിഞ്ഞാലോ എന്ന്.
സിഗ്നല്‍ ല്യ്ടിന്റെ പച്ചയും ചുവപ്പും
എന്റെ  നിറംകെട്ട സ്വപ്നങ്ങള്‍ക്ക്നല്‍കിയാലോ എന്ന് .
സഹയാത്രികരുടെ വെളുത്ത കുപ്പായത്തിലേക്ക് 
 അഴുക്കു പുരണ്ട എന്റെ ശരീരത്തെ 
 അരച്ച് ചേര്‍ത്താലോ എന്ന് .
എന്നിട്ട്,
ഏറ്റവും ഒടുവില്‍ 
 ഒരു ദീര്‍ഘദൂര വണ്ടിയായി 
ലോകത്തിന്റെ അറ്റത്തേക്ക് 
യാത്രചെയ്താലോ എന്ന്.............

Sunday, 28 August 2011

ഫാനിലിട്ട കുരുക്ക്,
തൂങ്ങാനൊരു തല കിട്ടാത്തതില്‍ പ്രതിക്ഷേധിച്ചു.
കിണറ്റിലെ ഓളങ്ങള്‍ ,
മുങ്ങിച്ചാകാന്‍ വരുന്ന ശരീരം കാത്തുകാത്ത് മരിച്ചു.
ഒഴിഞ്ഞ വിഷക്കുപ്പി  മാത്രം
അപ്പോള്‍
ആര്‍ക്കോ വേണ്ടി ചിരിച്ചു !!!!!!!!!!!  

ഫാനില്‍ തൂങ്ങിച്ചത്ത മൊബൈല്‍ ഫോണ്‍ ആയിരുന്നു
ഇന്നലത്തെ എന്‍റെ കണി.
അഴുകിത്തുടങ്ങിയ മെസേജുകളുടെ മണം
എന്നെ ശ്വാസം മുട്ടിച്ചിരുന്നു.
കാള്‍ ഹിസ്റ്ററിയിന്‍ കണ്ട മിസ് കോളുകളുടെ കണക്കെടുത്ത്
മരണ കാരണം ഊഹിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു ‍ഞാന്‍.
പോസ്ററുമാര്‍ട്ടം ടേബിളില്‍
കിടക്കുന്ന ശവത്തെപ്പോലെ, ഉടുതുണി അഴിച്ച്
എന്‍റെ മുന്നില്‍ മലര്‍ന്നു കിടന്നു
ചാര്‍ജില്ലാത്ത ഫോണ്‍,
നാണം കെട്ട കുറേ കണക്കുകളുമായ്.....
തലേന്നു രാത്രി പന്ത്രണ്ട് മണിക്ക് വിളിച്ചിരുന്നു_കാമുകന്‍!
Call duration:ഒന്നര മണിക്കൂര്‍.
അതിനു മുന്‍പ് അമ്മയെ വിളിച്ച് സുഖവിവരം അന്വേഷിച്ചിരുന്നു.
duration:3 minuts.
കൂട്ടുകാരിയുടെ അറ്റന്‍ഡ് ചെയ്യാതിരുന്ന ഫോണ്‍,
call എങ്ങനെ missed call ആക്കാമെന്ന
technical story പറ‍ഞ്ഞു നിശബ്ദമായി....
അച്ഛനെ മറന്നേ പോയിരുന്നു!
ബാറ്ററി ലോ ആയിരുന്നു.
മെസേജ് ഇന്‍ബോക്സ് പുഴുവരിക്കാന്‍ തുടങ്ങിയിരുന്നു.
കോണ്‍ടാക്റ്റസില്‍, പേരില്ലാത്ത നമ്പറുകളും
നമ്പറില്ലാത്ത പേരുകളും ഉണ്ടായിരുന്നു,
ഒട്ടനവധി.
എന്നാലും,തുങ്ങിച്ചാകേണ്ട കാര്യമുണ്ടായിരുന്നില്ലല്ലോ.
ചാകേണ്‍ടിയിരുന്നത്
ഞാനായിരുന്നില്ലേ!
അങ്ങനെയല്ല.
ഇത് ഒരു പക്ഷേ
കൊലപാതകമായിരുന്നിരിക്കാം.
കൊലപാതകി ആര്?

Thursday, 2 June 2011

ഇരുട്ടിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ 
തനിച്ചിരിക്കുകയായിരുന്നു ഞാന്‍.....
അവിടെ 
വെളിച്ചത്തിന്റെ മാറാല  തീര്‍ക്കുന്ന
ഒരു ചിലന്തിയായിരുന്നു നീ.......
ഇരുളും വെളിച്ചവും ഇഴ ചേര്‍ത്ത് 
നീ കവിതകള്‍ മെനഞ്ഞു......
ആ കവിതയില്‍ ഞാന്‍ അലിഞ്ഞു.......!!!!!!!
ഞാന്‍ പ്രതീക്ഷിച്ചത്,
അചഞ്ചലമായ പ്രണയത്തിന്റെ ഗന്ധമെല്‍ക്കാത്ത 
ഒരു ഏടാണ് .......
അതിന്റെ സ്ഥാനം 
ഈ പുസ്തകതിലെവിടെയോ ആയിരുന്നു........
എന്നാല്‍ എന്ത് ചെയ്യാം.......
ലോക  വിവരം ഇല്ലാത്ത ആ പ്രാന്തി പെണ്ണ് 
പ്രണയത്തിന്റെ വിയര്‍പ്പും  പഴുപ്പും നിറയ്ക്കാനുള്ള 
ചവറ്റു കൊട്ടയായാണ് 
ഈ പുസ്തകതാലുകളെ കാണുന്നത്.........
ജീവിതം ഒരു sms ഇല്‍ ഒതുക്കുന്നവന്‍
എന്താണ് ചിന്തിക്കുന്നത്.......?????
ഇന്റര്‍നെറ്റും ഓര്‍കുടും ചാറ്റിങ്ങും ഭക്ഷിക്കുന്നവര്‍ 
തനിചാക്കുന്നത് ആരെയാണ്........???
പുതുമയിലും പുതുമ തേടുന്നവര്‍ 
സഞ്ചരിക്കുന്നത് എങ്ങോട്ടാണ്.......????
ഒരു നഗരം മുഴുവനും ഇന്ന് എനിക്കായി നീറുന്നു.......
എന്റെ ആത്മാവിന്റെ പുസ്തകത്തിലെ അവസാനത്തെ എടെങ്കിലും 
സൂക്ഷിക്കെണ്ടാതായുന്ദ്....
എങ്കിലേ പൊള്ളുന്ന നഗരത്തിനു 
ആശ്വാസത്തിന്റെ ഒരിറ്റു ധാഹജലമെങ്കിലും പകര്‍ന്നു നല്കുവാനാവൂ .........
ഞാന്‍ എന്നും ഞാന്‍ തന്നെ ആയിരിക്കണം.....
മട്ടുല്ലവരാവാന്‍  വളരെ എളുപ്പമാണ്..... 
എന്നെ ഞാനാക്കി നിലനിര്‍ത്താനാണ് ഈറ്റവും വിഷമം......
ആ വിഷമകരമായ ജോലിയില്‍  മുഴുകട്ടെ ഞാന്‍.......!!!!!!


ചായങ്ങള്‍ എന്നും എന്റെ ചങ്ങാതിമാരായിരുന്നു.......
നിറങ്ങളില്ലാത്ത ഒരു സ്വപ്നം പോലും എനിക്ക് സ്വന്തമായുണ്ടായിരുന്നില്ല.......
പച്ചയും ചുകപ്പും കറുപ്പും വെളുപ്പും എന്നില്‍ മോഹങ്ങളുനര്‍ത്തി 
എനിക്കിഷ്ടമുള്ള നിരമുണ്ടായിരുന്നില്ല......
നിറങ്ങളെ ഉന്ദായിരുന്നുല്ലൂ ........എന്നും.......
വെളുപ്പിന്റെ വിശാലതയും.....
കറുപ്പിന്റെ നിസ്സങ്ങതയും.....
നീലയുടെ മാസ്മരികതയും.....
പച്ചയുടെ പ്രതീക്ഷയും......ചുവപ്പിന്റെ പ്രണയവുമാണ്.....
ഇന്നും എന്നെ നിലനിര്‍ത്തുന്നത്.......!!!!!
നിങ്ങള്‍ മഴയുടെ സംഗീതം അറിഞ്ഞിട്ടുണ്ടോ???
മാരിവില്ലിന്റെ ചായകൂട്ടുകളെ മനസ്സിലേക്ക് ആവഹിചിട്ടുണ്ടോ??
ചീവീടിന്റെ പാട്ടിന്റെ അര്‍ഥം അറിഞ്ഞിട്ടുണ്ടോ??
അത് പോകട്ടെ ,
പുഴ എന്തിനാണ് കരയുന്നതെന്ന് വല്ലപ്പോഴും നിങ്ങള്‍ ചോദിച്ചിട്ടുണ്ടോ???
പകലിനെ പിരിയുന്ന നിശയുടെ ചോര മണമുള്ള കണ്ണീരിന്റെ ഉപ്പു രസം രുചിച്ചു നോഓകിയിട്ടുണ്ടോ??
ഇല്ല,
അത് ഉണ്ടാവില്ലെന്ന് എനിക്കറിയാം.
ക്ഷമിക്കണമ.
നിങ്ങളില്‍ ഞാന്‍ ഉണ്ടോ എന്ന് അറിയാനുള്ള ഒരു പരീക്ഷണം മാത്രം ആണിത് !!!!
മഴയെ പ്രനയിക്കുന്നവലാണ് ഞാന്‍ .....
നിങ്ങള്‍ കരുതുന്നതിനും അപ്പുറം......
നിങ്ങളുടെ ചിന്താശേഷിയുടെ ചക്രവാലങ്ങല്‍ക്കുമാപ്പുരം.......
മഴയെ അറിഞ്ഞവലാണ് ഞാന്‍ 
തനിച്ചിരിക്കുമ്പോള്‍ എനിക്ക് കൂട്ടായി വന്നവനാനവന്‍......
പാവാട ചുവപ്പില്‍ നനവിന്റെ ചിത്രം വരച്ചു കൊണ്ട്......
മഴ എന്നെ പുനരുകയായിരുന്നു......
ഞങ്ങള്‍ ഒരുമിച്ചു സ്വപ്‌നങ്ങള്‍ മെനയുകയായിരുന്നു.......!!!!
ഒരു പക്ഷിയുടെ ചിരകടിയോച്ചയ്ക്കയാണ് ഞാന്‍ കാതോര്‍ത്തത്‌ .....
മഴയാണ് എന്നെ സംഗീതത്തിന്റെ ബാലാപാടങ്ങള്‍ പഠിപ്പിച്ചത് ...
ജീവിതം ഒരു മഴവില്ല് പോലെ മനോഹരമാക്കനാണ് ഞാന്‍ ശ്രമിച്ചിരുന്നത്......
എന്നാല്‍ മാരിവില്ലിന്റെ മനോഹാരിതയെ ഞാന്‍ കണ്ടുള്ളൂ......
അതിന്റെ ക്ഷണിക പ്രഭാവം അറിയാന്‍ ശ്രമിച്ചില്ല.......ഒരിക്കലും....!!!!!!
ഈ വഴികളിലൂടെ ഞാന്‍ വളരെ മുന്പ് സഞ്ചരിച്ചിരുന്നു.......
ഈ ഇല പൊഴിയ്ക്കും മരങ്ങള്‍ 
എനിക്ക് തണലില്ലാത്ത യാത്രകള്‍ സമ്മാനിച്ചിരുന്നു.......
അന്നൊക്കെ....ഞാന്‍ ഞാന്‍ മാത്രമായിരുന്നു......
അല്ലാതെ.......!!!!!!
മഴയത് എന്നും ഞാന്‍ ഒറ്റയ്ക്കായിരുന്നു 
മഴ ഒരു സ്വപ്നം പോലെ പെയ്തൊഴിയുമ്പോള്‍ 
ഞാന്‍ ആ സ്വപ്ന വീഥികളില്‍ 
ഏകാകിനിയായി  അലയുകയായിരുന്നു........
ആ സ്വപ്നങ്ങളെ ഞാന്‍ എന്നിലീക്ക് തന്നെ വലിച്ചടുപ്പിക്കുകയായിരുന്നു........
അങ്ങനെ ,
വര്നമില്ലാത്ത മുത്ത്‌മനികലായി  പൊഴിഞ്ഞ അവയ്ക്ക് 
വര്‍ണ്ണങ്ങള്‍ പകരുകയായിരുന്നു.......
മഴ ഞാന്‍ ആവുകയായിരുന്നു ....ഞാന്‍ മഴയും.....
ഞങ്ങള്‍ തനിച്ചായിരുന്നു ....എന്നും.....
മഴ നനയാതെ....നനയാതെ ഇരുന്നിട്ടും ഇന്നും ഞാന്‍ ഒറ്റയ്ക്ക് തന്നെ......
തകര്‍ന്നു വീഴുന്ന മുത്ത്‌ മണികള്‍ പോലെ 
നഷ്ട സ്വപ്‌നങ്ങള്‍ ഉണ്ടെങ്കിലും ......
മനസ്സില്‍ ഒരു മഴക്കാലം സൂക്ഷിച്ചു കൊണ്ട്......
ഞാന്‍ തനിചിരിക്കുന്നു......
എന്നും ഞാന്‍ തനിച്ചു തന്നെയായിരിക്കും.........!!!!!!!
ഞാന്‍ എന്നാല്‍ ഞാന്‍ മാത്രമാണെന്ന സത്യം തിരിച്ചറിഞ്ഞത് ഇന്നലെ......
അതിനു മുന്‍പ് മറ്റാരോ ആയിരുന്നു ഞാന്‍........!!!!!
ഒരു നിഴല്‍ ആയിരുന്നെങ്കില്‍ 
ഞാന്‍ എന്റെ കൈകളെ സ്വതംത്രമാക്കിയേനെ,
വിശാലമായ ലോകത്തിനു
എന്തൊക്കെ അവ സമ്മാനിക്കുമായിരുന്നു........
ശരീരത്തിന് ഭാരമില്ലയിരുന്നുവെങ്കില്‍ 
ഞാന്‍ എന്റെ കാലുകളെ ചങ്ങല പൂട്ടില്‍ തലയ്ക്കില്ലായിരുന്നു.....
അങ്ങനെയെങ്കില്‍
പ്രപഞ്ചം മുഴുവന്‍ ചുറ്റി സഞ്ചരിച്ചു ,
ആനന്ത നിര്‍വൃതി അടങ്ജേനെ അവ .....!!!!!
മാറി മറയുന്ന കാലത്തിന്റെ പനി
എന്റെ മസ്ഥിഷ്കതിനെ എരിയിചില്ലായിരുന്നുവെങ്കില്‍
ചക്രവാലങ്ങല്‍ക്കപ്പുറത്തു
ഒരു പുതിയ സൂര്യനെ ഞാന്‍ നിങ്ങള്ക്ക് സമ്മാനിക്കുമായിരുന്നു ......
നിരങ്ങളില്ലെങ്കിലും "വര്‍ണ്ണങ്ങളുള്ള" ലോകത്ത് 
ഒരു കണ്ണ് പൊട്ടിയായിരുന്നെന്കില്‍
തീര്‍ച്ചയായും
ഒരു പുതു വെളിച്ചം 
ഞാന്‍ നിങ്ങള്‍ക്കായി സമര്‍പ്പിചേനെ......
എന്ത് ചെയ്യാം......
നിങ്ങള്‍ എന്റെ കാലുകള്‍ മുറിച്ചു മാറ്റുകയും,
കൈകള്‍ അറുതെരിയുകയും
കാലത്തിന്റെ പനിക്കുന്ന മസ്തിഷ്ക്കം
ചവറ്റു കൊട്ടയിലെക്കെരിയുകയും  ചെയ്തു........ 
അല്ലെങ്കില്‍ 
തീര്‍ച്ചയായും ഞാന്‍ ഉറപ്പു തരുന്നു.......
ഈ ഇരുണ്ട ലോകത്തിനു 
ഒരു തിളങ്ങുന്ന മാലാഘയാവാന്‍ എനിക്ക് സാധിക്കുമായിരുന്നു..........




  
   
  

  





ഞാന്‍ എന്ഗൂട്ടാണ് സഞ്ചരിക്കുന്നത്........????
അറിയില്ല......
കാലം എന്നെ എന്ഗൂറ്റ് കൊണ്ട് പോകുന്നു.........????
അതും അറിയില്ല.......!!!
ചരിത്രത്തിന്റെ ഇരുണ്ട കയങ്ങളില്‍......
നിശബ്ദം തേങ്ങുന്ന......
ആരാലും അറിയപ്പെടാതെ പോയ....
ആരാലും ശ്രദ്ധിക്കപ്പെടാതെ പോയ 
ഒരു നിഴല്‍ മാത്രമാവുമോ ഞാന്‍.......????
കറുത്ത-ആത്മാവില്ലാത്ത-ജീവനും ജീവിതവും മരണവുമില്ലാത്ത 
ഒരു നിഴല്‍ മാത്രം .....!!!!!!!!!.


മഴയും കാറ്റും പനിയും....
ഒന്നുമില്ല......
ഞാനേ ഉള്ളു 
ഞാന്‍ മാത്രം........!!!!!!



ഇന്നലെ മഴയില്‍ നനഞ്ഞത്......കുതിര്‍ന്നത്‌ 
വെറും കടലാസ് തുണ്ടുകള്‍ മാത്രം ആയിരുന്നില്ല.......
എന്റെ ജീവിതമായിരുന്നു......
സ്വപ്നങ്ങളായിരുന്നു......
പ്രതീക്ഷകളായിരുന്നു.......!!!!!

യാത്രകള്‍  സ്വപ്‌നങ്ങള്‍ നല്‍കുന്നു............
കാഴ്ചകള്‍ പ്രതീക്ഷകളും........
സ്വപ്നം നിറങ്ങളാകട്ടെ,
സ്നേഹം പ്രതീക്ഷയും.......!!!!!!

  ചാറ്റല്‍ മഴയത് വീട്ടിലെക്കോടിയപ്പോള്‍
ഇടവഴിയില്‍ കളഞ്ഞു പോയതാണ് ...............എന്റെ ഹൃദയം
കരിയിലകള്‍ക്കിടയില്‍ ഒളിച്ചിരുന്ന്
ആര്‍ക്കു വേണ്ടിയോ സ്പന്ദിച്ചു കൊണ്ടിരുന്ന ഹൃദയം നീ എനിക്ക് തിരിച്ചു തന്നു
പക്ഷെ അത് നിന്റെഎതായിരുന്നോ  എന്ന സംശയം മാത്രം ബാക്കി നില്‍ക്കുന്നുണ്ട്.................
ഇന്നും എന്നും എന്റെ മനസ്സില്‍......!!!!!!